
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് അവതരിപ്പിച്ച പുതിയ പരസ്യ ക്യാംപെയിൻ ആശയത്തിൻ്റെയും, അവതരണത്തിന്റെയും മികവു കൊണ്ട് ശ്രദ്ധേയമാകുന്നു. പ്രചാരണത്തിനായി സൃഷ്ടിച്ച ഭാഗ്യ ചിഹ്നം ‘ഗോൾഡ് മാൻ’ വലിയ ചർച്ചാ വിഷയമാവുകയും ചെയ്തു.
പ്രതിസന്ധിയിൽ താങ്ങാവുന്ന സ്വർണമെന്ന പരമ്പരാഗത സങ്കല്പത്തെ ഉടച്ച് ഏത് ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന ഒന്നാക്കി മാറ്റാൻ കഴിഞ്ഞതാണ് വലിയ മാറ്റം. ദീർഘകാലത്തെ വിപണി – ഉപഭോക്തൃ പഠനങ്ങൾക്കും, ഗവേഷണങ്ങൾക്കും ശേഷമാണ് മുത്തൂറ്റ് ഫിനാൻസ് പുതിയ ക്യാംപെയിൻ തയ്യാറാക്കിയത്. “വിശദമായ മാർക്കറ്റ് സർവേ ഞങ്ങൾ നടത്തി. എല്ലാ വിഭാഗങ്ങളുടെയും താൽപര്യങ്ങൾ മനസിലാക്കി. പുതു തലമുറയുടെ അഭിനിവേശങ്ങൾ ഉൾക്കൊണ്ടു. ഒടുവിൽ യുവത്വത്തെ മുഖ്യമായും പരിഗണിച്ചു കൊണ്ടാണ് ഈ പ്രചാരണ പരിപാടി തയ്യാറാക്കിയത്’ – മുത്തൂറ്റ് ഫിനാൻസ് മാർക്കറ്റിങ് സീനിയർ എജിഎം മാത്യു അലക്സാണ്ടർ പറയുന്നു.
സമ്മർദ്ദ സാഹചര്യങ്ങൾക്ക് (Distress Situations) അപ്പുറം പുതു തലമുറയുടെ വൈവിധ്യ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ സ്വർണ വായ്പയ്ക്ക് ആകുമെന്ന സന്ദേശം നൽകാൻ ഇതിന് കഴിയുന്നു. വിനോദ യാത്ര പോലുള്ള ആവശ്യങ്ങൾക്ക് ഗോൾഡ് ലോൺ ഒരു ഓപ്ഷനായി ചിന്തിക്കാൻ പോലും പ്രയാസമായിരുന്ന കാലം കഴിഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്വർണം എന്ന പുത്തൻ സങ്കല്പം ക്യാംപെയിൻ മുന്നാട്ടു വയ്ക്കുന്നു. വിദേശ പഠനം പോലുള്ള ഉയർന്ന് വരുന്ന ആവശ്യകതകളെ വീട്ടിൽ നിഷ്ക്രിയമായി സൂക്ഷിക്കുന്ന സ്വർണം കൊണ്ട് എങ്ങനെ പരിഹരിക്കാമെന്ന അവബോധം ഇത് പകരുന്നു. എല്ലാ മാധ്യമ സങ്കേതങ്ങളും ഉപയോഗിച്ചുള്ള സമഗ്ര പ്രചാരണമാണിത്. പ്രിൻ്റ്, ടിവി, ഡിജിറ്റൽ, ഔട്ട്ഡോർ, ഗ്രൗണ്ട് ആക്ടിവേഷൻ തുടങ്ങി എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യക്കായുള്ള പ്രത്യേക പ്രചാരണമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ പ്രത്യേകം പ്രചാരണ സാമഗ്രികൾ തയ്യാറാക്കിയിട്ടുണ്ട്. ഗോൾഡ്മാനായി ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്ത മോഡലുകളെ അവതരിപ്പിക്കുന്നു. സംസ്ഥാനങ്ങളുടെ വൈവിധ്യ സാംസ്ക്കാരിക പശ്ചാത്തലം കൂടി കണക്കിലെടുത്തു കൊണ്ടാണിത്.
മുത്തൂറ്റ് ഫിനാൻസ് രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ്. ദേശീയ തലത്തിൽ അവരുടെ പരസ്യ പ്രചാരണങ്ങൾ ശ്രദ്ധേയമായിരുന്നു. അമിതാഭ് ബച്ചൻ ബ്രാൻഡ് അംബാസഡറായിരുന്ന കാലത്തെ ക്യാംപെയിൻ വലിയ ദേശീയ ശ്രദ്ധ നേടി. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിൻ്റെ ടൈറ്റിൽ സ്പോൺസറായതും, അനുബന്ധ പരസ്യങ്ങളും മുത്തൂറ്റ് ഫിനാൻസിൻ്റെ ബ്രാൻഡ് പ്രതിച്ഛായ ദേശിയ തലത്തിൽ വൻതോതിൽ വർധിപ്പിച്ചു.
ഗോൾഡ്മാൻ ക്യാംപെയിനിലൂടെ യുവ തലമുറയെയും, നവ ഉപഭോക്താക്കളെയും മുഖ്യമായും ലക്ഷ്യം വയ്ക്കുന്നു.
വീട്ടിൽ സൂക്ഷിച്ചിട്ടുള്ള നിഷ്ക്രിയ സ്വർണം വൈവിധ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കളുടെ മനോഭാവത്തിലും ജീവിതത്തിലും വലിയ മാറ്റം പ്രതീക്ഷിക്കാം.
“ഒരു പുതിയ സംസ്ക്കാരത്തെയാണ് ക്യാംപെയിൻ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്നത്. അത് ബിസിനസിൽ പ്രതിഫലിക്കും. ദീർഘകാല ലക്ഷ്യങ്ങളോടെയാണ് ഈ ശ്രമം” – മാത്യു അലക്സാണ്ടർ കൂട്ടിച്ചേർത്തു. പ്രമുഖ പരസ്യ – ബ്രാൻഡിങ്ങ് ഏജൻസി മൈത്രിയാണ് ക്യാംപെയിൻ ഒരുക്കിയത്.