കഴിഞ്ഞ സാമ്പത്തിക വർഷത്തെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം പരിശോധിക്കുകയാണ് ഇവിടെ. ഈ കാലയളവിൽ ഓഹരി വിപണി, നെഗറ്റീവ് പ്രകടനമാണ് നടത്തിയിരിക്കുന്നത്.
നിഫ്റ്റി 50 സൂചിക, 1.76%, എസ്&പി ബിഎസ്ഇ സെൻസെക്സ് 0.48% എന്നിങ്ങനെ ഇടിവ് നേരിട്ടു. ഇതിനു മുമ്പത്തെ രണ്ട് സാമ്പത്തിക വർഷങ്ങളിലും സൂചികകൾ മികച്ച നേട്ടം നൽകിയിരുന്നു.
അരക്ഷിതമായ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ, കേന്ദ്ര ബാങ്കുകളുടെ പലിശ വർധന, സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകൾ തുടങ്ങിയവ വിപണിയെ ബാധിച്ചു.
മ്യൂച്വൽ ഫണ്ട് വിഭാഗത്തിലെ കോൺട്രാ ഫണ്ടുകൾ 5.01% എന്ന ഉയർന്ന ശരാശരി റിട്ടേണാണ് മാർച്ച് 31, 2023 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൽകിയത്. 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 90.28%, മാർച്ച് 31 2022 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 21.21% എന്നിങ്ങനെയാണ് റിട്ടേൺ നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വാല്യു ഫണ്ട് കാറ്റഗറി ഏകദേശം 1.75% നേട്ടം നൽകി. കാറ്റഗറി ബെഞ്ച്മാർക്ക് നൽകുന്ന ശരാശരി റിട്ടേണിനേക്കാൾ ഉയർന്ന നിരക്കാണിത്. മാർച്ച് 2021 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 85.80% നേട്ടവും, 2022 മാർച്ചി അവസാനിച്ച സാമ്പത്തിക വർഷം 21.58% നേട്ടവും നൽകി.
സ്മാൾ ക്യാപ് ഫണ്ട് കാറ്റഗറി 0.35% ഉയർന്നു. ബെഞ്ചമാർക്കിന്റെ നെഗറ്റീവ് ശരാശരി റിട്ടേൺ 7.13% ആയിരിക്കുന്ന സ്ഥാനത്താണിത്. 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 106.58% നേട്ടവും, 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 35.70% നേട്ടവുമാണ് നൽകിയത്.
മിഡ് ക്യാപ് വിഭാഗം, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 0.12% പോസിറ്റീവ് റിട്ടേണാണ് നൽകിയത്. ബെഞ്ച്മാർക്കിന്റെ ശരാശരി റിട്ടേൺ 1.21% ആയിരിക്കുമ്പോഴാണിത്. ഈ വിഭാഗം കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും ഇരട്ടയക്ക ഉയർച്ച നേടിയിട്ടുണ്ട്.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 89.61% ഉയർച്ചയും, 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 23.29% നേട്ടവുമാണ് ഉണ്ടാക്കിയത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം, മൾട്ടി ക്യാപ് വിഭാഗം 0.27% ഉയർന്നു. ലാർജ് & മിഡ് ക്യാപ് വിഭാഗം 1.08% നേട്ടമുണ്ടാക്കി. ഇഎൽഎസ്എസ് ഫണ്ട് വിഭാഗം 1.27% നഷ്ടം നേരിട്ടു. ലാർജ് ക്യാപ് ഫണ്ടുകൾ 1.41%, ഫോക്കസ്ഡ് ഫണ്ടുകൾ 2.24% എന്നിങ്ങനെ നഷ്ടം നേരിട്ടു.
ഫ്ലെക്സി ക്യാപ് ഫണ്ടുകൾ 73.56% ഉയർന്നു.