ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഓഗസ്റ്റിലെ മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി 23,000 കോടി രൂപക്ക്‌ മുകളില്‍

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍(Equity Mutual Funds) സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി/SIP) വഴി നിക്ഷേപിക്കപ്പെടുന്ന തുക തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 23,000 കോടി രൂപക്ക്‌ മുകളില്‍.

ഓഗസ്റ്റില്‍ 23,547 കോടി രൂപയും ജൂലൈയില്‍ 23,332 കോടി രൂപയുമാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിക്കപ്പെട്ടത്‌.

ജൂലൈയിലാണ്‌ ഒരു മാസം എസ്‌ഐപി വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായാണ്‌ 23,000 കോടി രൂപക്ക്‌ മുകളിലെത്തുന്നത്‌. ജൂണില്‍ 21,332 കോടി രൂപയായിരുന്നു എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടിരുന്നത്‌.

ഓഗസ്റ്റില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം മുന്‍മാസത്തേക്കാള്‍ മൂന്ന്‌ ശതമാനമാണ്‌ വര്‍ധിച്ചത്‌. ഓഗസ്റ്റില്‍ 38,239 കോടി രൂപയും ജൂലൈയില്‍ 37,113 കോടി രൂപയുമാണ്‌ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം.

ഓഗസ്റ്റില്‍ ഡെറ്റ്‌ മ്യൂച്വല്‍ ഫണ്ടുകളില്‍ 45,169 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. മുന്‍മാസത്തെ അപേക്ഷിച്ച്‌ ഡെറ്റ്‌ ഫണ്ടുകളിലെ നിക്ഷേപം 62 ശതമാനം കുറഞ്ഞു. 1.19 ലക്ഷം കോടി രൂപയായിരുന്നു ജൂലൈയിലെ നിക്ഷേപം.

നടപ്പു സാമ്പത്തിക വര്‍ഷം അഞ്ച്‌ മാസം കൊണ്ടുതന്നെ മൊത്തം എസ്‌ഐപി നിക്ഷേപം ഒരു ലക്ഷം കോടി രൂപക്ക്‌ മുകളിലെത്തി. 1,09,416 കോടി രൂപയാണ്‌ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്‌ വരെ എസ്‌ഐപി വഴി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,99,219 കോടി രൂപയായിരുന്നു ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം.

പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍.

സാധാരണക്കാര്‍ക്കും ഓഹരി നിക്ഷേപം സാധ്യമാക്കുന്ന ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണ്‌ ഇത്‌.

X
Top