മുംബൈ: ഏപ്രിലില്‍ എസ്‌ഐപികള്‍ വഴിയുള്ള പുതിയ നിക്ഷേപം 13,727.63 കോടി രൂപയായി. മാര്‍ച്ചില്‍ 14,276 കോടി രൂപയായിരുന്നു നിക്ഷേപം.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളുടെ (എസ്‌ഐപി) കാര്യത്തില്‍, ഏപ്രിലിലെ അവസാന രണ്ട് ദിവസങ്ങള്‍ വിപണി അവധി ദിവസമായിരുന്നതിനാൽ (ശനി, ഞായര്‍) നേരിയ ഇടിവുണ്ടായി.
സാധാരണയായി, ഒരു മാസത്തിലെ അവസാന കുറച്ച് ദിവസങ്ങളില്‍ എസ്‌ഐപികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. മെയ് മാസത്തിൽ എസ്‌ഐപി നമ്പറുകളില്‍ പോസിറ്റീവ് പ്രഭാവം വിദഗ്ധര്‍ കാണുന്നു.
ഇക്വിറ്റി ഫണ്ട് വിഭാഗത്തില്‍, സ്‌മോള്‍ ക്യാപ് ഫണ്ടില്‍ 2,182.44 കോടി രൂപയും മിഡ് ക്യാപ് ഫണ്ടില്‍ 1,790.98 കോടി രൂപയുമാണ് നിക്ഷേപമെത്തിയത്. ഏപ്രിലില്‍ ഡെബ്റ്റ് ഫണ്ടുകളുടെ അറ്റ നിക്ഷേപം 1.07 ട്രില്യണ്‍ രൂപയായി.
ലിക്വിഡ് ഫണ്ട് പോലുള്ള വിഭാഗങ്ങള്‍ 63,219.33 കോടി രൂപയും മണി മാര്‍ക്കറ്റ് ഫണ്ട് 13,960.96 കോടി രൂപയും അറ്റ വാങ്ങലിന് സാക്ഷ്യം വഹിച്ചു.
ലിക്വിഡ് ഫണ്ട്, മണി മാര്‍ക്കറ്റ് ഫണ്ട് എന്നിവയിലെ വില്‍പ്പനയിലൂടെ മാര്‍ച്ചില്‍ ഡെറ്റ് ഫണ്ടുകളില്‍ നിന്നും 56,884.13 കോടി രൂപ പുറത്തേയ്ക്ക് ഒഴുകി.
മൊത്തത്തില്‍, ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ (എയുഎം) 41 ട്രില്യണ്‍ രൂപ കടന്ന് ഏപ്രില്‍ അവസാനത്തോടെ 41.30 ട്രില്യണ്‍ രൂപയായി.
മാര്‍ച്ചില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ആദ്യമായി 14,000 കോടി രൂപ മറികടന്നു.
മാര്‍ച്ചിലെ എസ്‌ഐപി സംഭാവന ഫെബ്രുവരിയിലെ 13,686 കോടി രൂപയില്‍ നിന്ന് 14,276 കോടി രൂപയായി.