Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,245 കോടി രൂപയിലെത്തി.

ജൂലൈയിലെ പ്രതിമാസ എസ്‌ഐ‌പി വിഹിതം ജൂണിലെ വിഹിതത്തേക്കാൾ (14,734 കോടി രൂപ) കൂടുതലാണ്, മെയ് മാസത്തിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻവഴിയുള്ള നിക്ഷേപം 14,749 കോടി രൂപയായിരുന്നു.

മ്യൂച്വൽ ഫണ്ടുകളോടുള്ള ചെറുകിട നിക്ഷേപകരുടെ താൽപര്യം കുതിച്ചുയർന്നതോടെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. 33 ലക്ഷത്തിലധികം പുതിയ എസ്‌ഐ‌പി അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യുകയും, പ്രതിമാസ സംഭാവനയായി 15,215 കോടി രൂപയുടെ റെക്കോർഡ് നേട്ടം നേടുകയും ചെയ്തതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) സിഇഒ എൻ എസ് വെങ്കിടേഷ് പറഞ്ഞു.

2022 ഒക്‌ടോബർ മുതൽ എസ്‌ഐപി വഴിയുള്ള നിക്ഷേപം 13,000 കോടി രൂപയ്‌ക്ക് മുകളിലാണ്. ഇതോടെ, നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസങ്ങളിൽ (ഏപ്രിൽ-ജൂലൈ മാസങ്ങളിൽ) മൊത്തം നിക്ഷേപം ഏകദേശം 58,500 കോടി രൂപയിലെത്തി.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ പ്ലാൻ അഥവാ എസ്ഐപി എന്നത് മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ രീതിയാണ്. ഇതിൽ ഒരു വ്യക്തിക്ക് നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കാവുന്നതാണ്.

ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിന് പകരം മാസത്തിലൊരിക്കൽ. എസ്ഐപി ഇൻസ്‌റ്റാൾമെന്റ് തുകയായി പ്രതിമാസം 500 രൂപ മുതൽ നിക്ഷേപിക്കുകയും ചെയ്യാം.

അതേസമയം ജൂലൈയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പ്രതിമാസം 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ മാസത്തെ 8,637 കോടിയിൽ നിന്ന് ജൂലൈയിൽ 7,626 കോടി രൂപയിലേക്ക് നിക്ഷേപം കുറഞ്ഞു.

X
Top