മുംബൈ: മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇനി ദിവസവും അവരുടെ വെബ്‌സൈറ്റില്‍ വിവിധ സ്‌കീമുകളുടെ ഇന്‍ഫര്‍മേഷന്‍ റേഷ്യോ (ഐആെര്‍)വെളിപ്പെടുത്തണം. സെബി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
ഓഹരി വിപണിയിലെ വര്‍ധിച്ച ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സെബി തീരുമാനം. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ റിസ്‌ക് അഡ്ജസ്റ്റഡ് റിട്ടേണ്‍ കണ്ടുപിടിക്കാനാണ് ഇന്‍ഫര്‍മേഷന്‍ റേഷ്യോ ഉപയോഗിക്കുന്നത്.
മറ്റ് ഫണ്ടുകളേക്കാള്‍ കൂടുതല്‍ ലാഭം നല്‍കാന്‍ പോന്ന ഒരു ഫണ്ട് മാനേജരുടെ കഴിവിന്റെ അളുവുകോലായും ഐആര്‍ കണക്കാക്കപ്പെടുന്നു. ഫണ്ടുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ സുതാര്യത പുതിയ നിര്‍ദേശത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്ക് മാത്രമാണ് ഈ നിബന്ധന ബാധകം. ഡാറ്റ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന സ്‌പ്രെഡ് ഷീറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ വേണം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇത് അപ്ലോഡ് ചെയ്യേണ്ടത് എന്നും ഇക്കാര്യം ഉറപ്പാക്കണമെന്നും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ-ആംഫിക്ക് സെബി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വിവിധ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ ഐആര്‍ ഏകീകൃതമായിരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ എങ്ങനെ കണക്കാക്കണമെന്നും സെബി സര്‍ക്കുലറില്‍ വിശദമാക്കിയിട്ടുണ്ട്.
ഐആറിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നിക്ഷേപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും സെബി ആംഫിയോടും മ്യൂച്ചല്‍ ഫണ്ട് കമ്പനികളോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ആ ഫണ്ട് നേരിടുന്ന നിക്ഷേപ റിസ്‌കിന് അനുസരിച്ച് എത്രമാത്രം ലാഭം തരുമെന്ന് കണക്കാക്കുന്നതാണ് റിസ്‌ക് അഡ്ജസ്റ്റഡ് റിട്ടേണ്‍.