പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

മ്യൂച്വല്‍ ഫണ്ടുകള്‍ പോര്‍ട്ട്‌ഫോളിയോ പുന:ക്രമീകരിച്ചു; ഐടി നേട്ടമുണ്ടാക്കി, ബാങ്കിംഗ് മേഖലയ്ക്ക് തിരിച്ചടി

മുംബൈ: മെയ് മാസത്തില്‍ നിക്ഷേപകരുടെ മുന്‍ഗണനാക്രമം മാറി.ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും ഐടി മേഖല കൂടുതല്‍ നിക്ഷേപമാകര്‍ഷിക്കുന്നു. അതേസമയം ബാങ്ക് ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ്.

മ്യൂച്വല്‍ ഫണ്ടുകള്‍ ഈ മാസം 11,000 കോടി രൂപയുടെ ബാങ്കിംഗ് ഓഹരികള്‍ വിറ്റതായി പ്രൈം ഡാറ്റാബേസിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നിവയിലെ ഹോള്‍ഡിംഗുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം 4500 കോടി രൂപയുടെ ഐടി ഓഹരികള്‍ വാങ്ങാന്‍ ഫണ്ട് ഹൗസുകള്‍ തയ്യാറായി.

ഇന്‍ഫോസിസ്, കോഫോര്‍ജ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്, എല്‍ടിഐ, ടെക് മഹീന്ദ്ര ലിമിറ്റഡ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ലിമിറ്റഡ് എന്നിവയിലാണ് നിക്ഷേപം കൂടുതലും. ബാങ്കിംഗ് ഓഹരികളില്‍ കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്നും 5100 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് 3000 കോടി രൂപയുടേയും ആക്‌സിസ് ബാങ്കിന് 970 കോടി രൂപയുടെയും ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് 670 കോടി രൂപയുടേയും നിക്ഷേപം നഷ്ടമായി. 440 കോടി രൂപയുടെ ബജാജ് ഫിനാന്‍സ്‌ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍പന നടത്തിയത്.

നടപ്പ് വര്‍ഷം 15 ശതമാനം ഇടിവ് നേരിട്ട ഇന്‍ഫോസിസാണ് ഐടി കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. 1545 കോടി രൂപ. കോഫോര്‍ജിന്റെ 960 കോടി രൂപ വിലമതിക്കുന്ന ഓഹരികളും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 608 കോടി രൂപ വിലമതിക്കുന്ന ഓഹരികളും മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കി.ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് എന്നിവ യഥാക്രമം 260 കോടി, 57 കോടി രൂപയുടെ നിക്ഷേപമാണാകര്‍ഷിച്ചത്.

X
Top