
കൊച്ചി: കേന്ദ്ര സർക്കാരില്‍ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
2022 ജനുവരിയിലാണ് കനത്ത നഷ്‌ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ വർഷം വിസ്‌താര എയർലൈനെ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുമായി ലയിപ്പിച്ചിരുന്നു.
ബോയിംഗ്, എയർബസ് എന്നിവയില്‍ നിന്ന് ആവശ്യത്തിന് വിമാനങ്ങള്‍ ലഭിക്കാത്തതാണ് എയർ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വേഗത കുറയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ 470 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇരു കമ്ബനികള്‍ക്കും എയർ ഇന്ത്യ കരാർ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഇന്ത്യയിലാദ്യമായി വിമാനങ്ങളില്‍ വൈ ഫൈ സേവനം ലഭ്യമാക്കി എയർ ഇന്ത്യ ഉപഭോക്താക്കളുടെ മനം കവർന്നിരുന്നു.