
ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം.
ഈ മാസം ആദ്യമാണ് ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമൻ്റ്, ഇന്ത്യാ സിമൻ്റ്സിൽ ഓഹരി വാങ്ങിയത്. 10.13 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി കമ്പനിയിൽ 32 ശതമാവനത്തിലധികം ഓഹരി വിഹിതം സ്വന്തമാക്കിയതോടെ ഇന്ത്യാ സിമൻ്റ്സ്, അൾട്രാ ടെക് സിമൻ്റ്സിൻ്റെ സഹോദര സ്ഥാപനമായി മാറി.
മാറിയ സാഹചര്യത്തിൽ ഇന്ത്യാ സിമൻ്റ്സിൻ്റെ വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ പദവിയാണ് എൻ ശ്രീനിവാസന്. അദ്ദേഹത്തിൻ്റെ സഹോദരി രൂപ ഗുരുനാഥ്, ഭാര്യ ചിത്ര ശ്രീനിവാസൻ, വിഎം മോഹനൻ എന്നിവരും ഇന്ത്യാ സിമൻ്റ്സിൻ്റെ ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചു.