രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നബാര്‍ഡ് 3000-5000 കോടി രൂപയുടെ ഗ്രീന്‍ബോണ്ട് പുറത്തിറക്കുന്നു

ന്യൂഡല്‍ഹി: നാഷണല് ബാങ്ക് ഫോര് അഗ്രികള്ച്ചര് ആന്ഡ് റൂറല് ഡെവലപ്മെന്റിന്റെ (നബാര്ഡ്) നിര്ദ്ദിഷ്ട 3,000-5,000 കോടി രൂപ ഗ്രീന് ബോണ്ട് ഇഷ്യു ഈ സാമ്പത്തിക വര്ഷം അവസാനത്തോടെ നടക്കും. നബാര്ഡ് ചെയര്മാന് ഷാജി കെവി ദേശീയ മാധ്യമത്തെ അറിയിച്ചതാണിത്.

‘ഈ വര്‍ഷം അവസാനത്തോടെ ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. തുക 3,000-5,000 കോടി രൂപ വരെയാകാം. എന്നാല്‍ അതിനായി ധാരാളം ഡോക്യുമെന്റേഷനുകള്‍ ആവശ്യമാണ്,’ ഷാജി പറഞ്ഞു.

ബോണ്ടുകള്‍ എപ്പോള്‍ വിതരണം ചെയ്യുമെന്നോ സെക്യൂരിറ്റികളുടെ കാലാവധിയെക്കുറിച്ചോ നബാര്‍ഡ് മേധാവി വെളിപെടുത്തിയില്ല.

മൂലധന വിപണിയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ കോര്‍പ്പറേറ്റുകളും ബാങ്കുകളും ഉപയോഗിക്കുന്ന ഡെറ്റ് ഉപകരണങ്ങളാണ് ഗ്രീന്‍ ബോണ്ടുകള്‍. ഈ ബോണ്ടുകളിലൂടെ സമാഹരിക്കുന്ന പണം പുനരുപയോഗിക്കാവുന്നതും ഹരിതവുമായ പദ്ധതികള്‍ക്കായി വിനിയോഗിക്കും.

X
Top