
മുംബൈ: ഫാഷന്‍ ബ്രാന്റ് നൈക്കയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് വെള്ളിയാഴ്ച ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് ബ്ലോക്ക് ട്രേഡുകളില്‍ ഏകദേശം 54.2 ദശലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയുടെ 1.9 ശതമാനം ഓഹരികള്‍ കൈ മാറിയതോടെയാണ് ഇത്. വാങ്ങുന്നവരുടെയും വില്‍പ്പനക്കാരുടെയും വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.
3.45 ശതമാനം ഉയര്‍ന്ന് 192 രൂപയിലാണ് സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത്. ടിപിജി ക്യാപിറ്റലിന് വേണ്ടി 1,000 കോടി രൂപയുടെ ടിപിജി ക്യാപിറ്റലിന് വേണ്ടി 1,000 കോടി രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെടുഫാഷന്‍ റീട്ടെയിലറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ സിറ്റിഗ്രൂപ്പ് വ്യാഴാഴ്ച ഒരു ബ്ലോക്ക് കരാര്‍ ആരംഭിച്ചിരുന്നു. നിലവിലെ വിപണി വിലയില്‍ നിന്നും 0.5 ശതമാനം വരെ കിഴിവിലാണ് ഓഹരികള്‍ വാഗ്ദാനം ചെയ്യപ്പെട്ടത്.
നവംബര്‍ 9 ന് കമ്പനിയുടെ പ്രീഐപിഒ ലോക്ക്ഇന്‍ അവസാനിച്ചത് മുതല്‍, നിക്ഷേപകര്‍ അവരുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്. ഉയര്‍ന്ന നെറ്റ് വര്‍ത്ത് വ്യക്തികളായ നരോത്തം എസ് സെഖ്‌സാരിയ, മാലാ ഗാവ്കര്‍, ലൈറ്റ് ഹൗസ് ഇന്ത്യ പോലുള്ള പിഇ / വിസി ഫണ്ടുകള്‍ അവരുടെ ഓഹരികളില്‍ ഭൂരിഭാഗവും വിറ്റഴിച്ചു.
നവംബര്‍ 11 ന്, ടിപിജി ഗ്രോത്ത് 1,08,43,050 ഓഹരികള്‍ ശരാശരി വിലയായ 186.4 രൂപയ്ക്ക് വില്‍പന നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും അവര്‍ വില്‍പന നടത്തി. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് നൈകയില്‍ 2.28 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
നോര്‍ജസ് ബാങ്ക്, സോസൈറ്റ് ജനറല്‍, അബര്‍ഡീന്‍ സ്റ്റാന്‍ഡേര്‍ഡ് ഏഷ്യ ഫോക്കസ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് എന്നിവയാണ് ഇതുവരെ വിറ്റ ഓഹരികള്‍ ഏറ്റെടുത്തത്.