
മുംബൈ: അഡ്വാൻസ്ഡ് എൻസൈം ടെക്നോളജീസിന്റെ 2.6 ശതമാനം ഓഹരികൾ സ്വന്തമാക്കി നളന്ദ ഇന്ത്യ ഇക്വിറ്റി ഫണ്ട്. 2022 സെപ്റ്റംബർ 19 ന് കമ്പനിയുടെ 29,11,630 ഇക്വിറ്റി ഷെയറുകൾ ശരാശരി 270.03 രൂപ നിരക്കിലാണ് നളന്ദ ഇന്ത്യ ഇക്വിറ്റി ഫണ്ട് സ്വന്തമാക്കിയതെന്ന് എൻഎസ്ഇയിലെ ഇടപാട് ഡാറ്റ കാണിക്കുന്നു.
2022 ജൂണിലെ കണക്കനുസരിച്ച്, നളന്ദ ഇന്ത്യ ഇക്വിറ്റി ഫണ്ടിന് കമ്പനിയിൽ 6.23 ശതമാനം ഓഹരിയുണ്ട്. എൻസൈമുകളുടെയും പ്രോബയോട്ടിക്കുകളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആഗോള കമ്പനിയാണ് അഡ്വാൻസ്ഡ് എൻസൈം ടെക്നോളജീസ്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന രാസവസ്തുക്കൾക്കു പകരം പരിസ്ഥിതി സൗഹൃദ എൻസൈമാറ്റിക് സൊല്യൂഷനുകൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 13.68 ഉയർന്ന് 303.40 രൂപയിലെത്തി. കഴിഞ്ഞ പാദത്തിൽ അഡ്വാൻസ്‌ഡ് എൻസൈം ടെക്‌നോളജീസിന്റെ ഏകീകൃത ലാഭം 56% വർധിച്ച് 17.6 കോടി രൂപയായിരുന്നു.