
മുംബൈ: കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ഹെൽത്ത് സിറ്റി കേമാൻ ഐലൻഡ്‌സ് ലിമിറ്റഡ് (എച്ച്‌സിസിഐ) ഇഎൻടി കേമാൻ ലിമിറ്റഡിനെ (ഇഐസിഎൽ) 5 മില്യൺ ഡോളറിന് ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി നാരായണ ഹൃദയാലയ ലിമിറ്റഡ് (നാരായണ ഹെൽത്ത്) അറിയിച്ചു. ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ പൂർണ്ണമായ രോഗനിർണയവും ചികിത്സയും നൽകുന്ന ഒരു ഹോസ്പിറ്റലാണ് ഇഐസിഎൽ.
ഏറ്റെടുക്കൽ എച്ച്‌സിസിഐയെ അതിന്റെ കേമാൻ ഐലൻഡിലെ ഹെൽത്ത് കെയർ ബിസിനസ്സ് ഇഎൻടി സ്പെഷ്യാലിറ്റിയിലേക്ക് വികസിപ്പിക്കാൻ പ്രാപ്തമാക്കുമെന്ന് നാരായണ ഹൃദയാലയ ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ ഇടപാട് ആവശ്യമായ അംഗീകാരങ്ങൾക്ക് വിധേയമായി പൂർത്തിയാക്കുമെന്ന് നാരായണ ഹെൽത്ത് കൂട്ടിച്ചേർത്തു.
ഇഎൻടി കേമാൻ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷം 3.05 മില്യൺ ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം നാരായണ ഹൃദയാലയ ഓഹരി 2.18 ശതമാനം ഉയർന്ന് 730 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.