Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബിസിനസ്സ് വർദ്ധിപ്പിക്കാൻ ഏറ്റെടുക്കലുകൾ നടത്തുമെന്ന് നാറ്റ്‌കോ ഫാർമ

മുംബൈ: ആഭ്യന്തര ബിസിനസ് ശക്തിപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി കൂടുതൽ ഏറ്റെടുക്കലുകൾ നടത്താൻ ഒരുങ്ങി നാറ്റ്‌കോ ഫാർമ. ആഭ്യന്തര ബിസിനസ് സുസ്ഥിരമാണെന്നും, എന്നാൽ തങ്ങൾക്ക് പണമുള്ളതിനാൽ വിവിധ ഏറ്റെടുക്കലുകൾക്കായി നോക്കുകയാണെന്നും നാറ്റ്‌കോ ഫാർമ ലിമിറ്റഡ് സിഇഒയായ രാജീവ് നന്നപ്പനേനി പറഞ്ഞു.

ഏറ്റെടുക്കലിലൂടെ കമ്പനിയുടെ ആഭ്യന്തര ബിസിനസ് ശക്തിപ്പെടുത്താൻ കഴിയുമെന്ന് നാറ്റ്‌കോ ഫാർമ പ്രതീക്ഷിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ₹100 മുതൽ ₹200 കോടി വരെ വരുമാനമുള്ള ഒരു സ്ഥാപനത്തെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. എന്നിരുന്നാലും അവസാന തീരുമാനം കമ്പനിയുടെ പോർട്ട്‌ഫോളിയോയുടെ സ്വഭാവം, ലാഭക്ഷമത എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് രാജീവ് കൂട്ടിച്ചേർത്തു.

അടിസ്ഥാന വരുമാനം മെച്ചപ്പെടുത്തുന്നതിനായി, നാറ്റ്‌കോ അതിന്റെ സബ്‌സിഡിയറി ബിസിനസ്സ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏറ്റെടുക്കലിലൂടെയോ പുതിയ ലോഞ്ചുകളിലൂടെയോ ആഭ്യന്തര വ്യാപനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് സിഇഒ പറഞ്ഞു.

ജനുവരിയിൽ, നാറ്റ്‌കോയുടെ യുഎസ് അനുബന്ധ സ്ഥാപനം ഫാർമസ്യൂട്ടിക്കൽ സെയിൽസ്, മാർക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷൻ സ്ഥാപനമായ ഡാഷ് ഫാർമസ്യൂട്ടിക്കൽസ് എൽഎൽസിയെ 18 മില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു.

ഈ പദ്ധതികൾക്ക് പുറമെ നാറ്റ്‌കോ അതിന്റെ അഗ്രോകെമിക്കൽസ് ബിസിനസ് വിപുലീകരിക്കാനും ഉദ്ദേശിക്കുന്നു. ആദ്യ പാദത്തിൽ കമ്പനി 115 ശതമാനം വളർച്ചയോടെ 919 കോടി രൂപയുടെ ഏകീകൃത മൊത്ത വരുമാനം നേടി.

X
Top