2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ആഭ്യന്തര ബിസിനസ് വർധിപ്പിക്കാൻ നാറ്റ്‌കോ ഫാർമ

മുംബൈ: പ്രമുഖ ഫാർമ കമ്പനിയായ നാറ്റ്‌കോ ഫാർമ അതിന്റെ ആഭ്യന്തര ബിസിനസ്സ് വർധിപ്പിക്കുന്നതിനായി ഒന്നിലധികം ഏറ്റെടുക്കലുകൾ നടത്താനും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനും പദ്ധതിയിടുന്നു.

തങ്ങൾ ഒന്നിലധികം ഏറ്റെടുക്കലുകൾ നടത്താൻ ഉദ്ദേശിക്കുന്നതായും, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഇടപാടുകൾ പൂർത്തിയാകുമെന്നും. ഇത് തങ്ങളുടെ ആഭ്യന്തര ബിസിനസിന്റെ വളർച്ചയെ നയിക്കുമെന്നും നാറ്റ്‌കോ ഫാർമ ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജീവ് നന്നപ്പനേനി പറഞ്ഞു.

ഏകദേശം 100-150 കോടി രൂപ മൂല്യമുള്ള കമ്പനികളെയാകും ഏറ്റെടുക്കുകയെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള നാറ്റ്‌കോ ഫാർമ അറിയിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി 9 ശതമാനം വളർച്ചയോടെ 452 കോടി രൂപയുടെ ഏകീകൃത മൊത്ത വരുമാനം രേഖപ്പെടുത്തി.

ഡോസേജ് ഫോർമുലേഷനുകൾ, സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് നാറ്റ്കോ ഫാർമ. കൂടാതെ ഇത് കരാർ നിർമ്മാണ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

X
Top