ഡൽഹി: പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ജനറിക് കാബാസിറ്റാക്സൽ ഇൻട്രാവണസ് പൗഡറിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി നാറ്റ്‌കോ ഫാർമ ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു. 60mg/1.5ml (40mg/ml) അളവുകളിലുള്ള കാബാസിറ്റാക്സൽ ഇൻട്രാവണസ് പൗഡറിനുള്ള പുതിയ മരുന്ന് ആപ്ലിക്കേഷനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് അനുമതി ലഭിച്ചതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കമ്പനിയുടെ പങ്കാളി സ്ഥാപനമായ ബ്രെക്കൻറിഡ്ജ് ഫാർമസ്യൂട്ടിക്കൽസിനാണ് ഇതിനുള്ള അനുമതി ലഭിച്ചത്.
2022 മെയ് മാസത്തിൽ അവസാനിച്ച 12 മാസങ്ങളിൽ ഇതിന്റെ ഘടകം 303 മില്യൺ യുഎസ് ഡോളറിന്റെ വാർഷിക വിൽപ്പന നേടിയതായി വ്യവസായ ഡാറ്റ ഉദ്ധരിച്ച് നാറ്റ്‌കോ പറഞ്ഞു. ബ്രേക്കൻറിഡ്ജിനും നാറ്റ്‌കോയ്ക്കും ഉൽപ്പന്നത്തിന്റെ ലോഞ്ച് തീയതിയെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെനാറ്റ്‌കോ കൂട്ടിച്ചേർത്തു. ഈ വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 0.96 ശതമാനത്തിന്റെ നേട്ടത്തിൽ 660.35 രൂപയിലെത്തി.