ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ദേശീയപാത വികസനം: ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിർണയം

തിരുവനന്തപുരം: കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്ണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിര്ദേശം അംഗീകരിച്ച് സംസ്ഥാനവും. മൂല്യനിര്ണയം നടത്തി വിലനിശ്ചയിക്കുമ്പോള് ഉടമകള്ക്കുള്ള നഷ്ടപരിഹാരത്തുക കുറയും.

ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിര്ദേശം ബാധകമാവില്ലെന്ന് സംസ്ഥാനം പറയുന്നുണ്ടെങ്കിലും 966 (കോഴിക്കോട്-പാലക്കാട്)-ന്റെ കാര്യത്തില് നിലവില് കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.

2018 മാന്വല് പ്രകാരമാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം കെട്ടിടങ്ങളുടെ വിലനിര്ണയത്തില് തീരുമാനമെടുക്കുന്നത്. എന്നാല്, സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങള് നേരത്തേ തുടങ്ങിയതിനാല് ദേശീയപാത 66-ല് പഴയരീതി പിന്തുടരുകയായിരുന്നു.

പുതിയ പാതകള്ക്ക് ഈ നിര്ദേശം ബാധകമാവില്ലെന്നും മാന്വല് പ്രകാരം നടക്കണമെന്നും സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചിരുന്നു.

മാന്വലില് കാലപ്പഴക്കം നോക്കി വില നിശ്ചയിക്കണമെന്നാണ് പറയുന്നത്. വിസ്തീര്ണം തിട്ടപ്പെടുത്തി ഓരോ വിഭാഗം കെട്ടിടങ്ങളെ തരംതിരിക്കണം. ഇതിന്റെ രണ്ടിരട്ടി വിലനല്കാം.

കാലപ്പഴക്കം അടിസ്ഥാനത്തിലാക്കുന്നതോടെ അന്നത്തെ കെട്ടിടവില റവന്യൂവകുപ്പ് കണ്ടെത്തണം. ഇതിന്റെ രണ്ടിരട്ടി തുകനല്കിയാലും പുതിയ കെട്ടിടം നിര്മിക്കാനുള്ള പണം തികയില്ലെന്നാണ് ഉടമകളുടെ പരാതി.

കേന്ദ്രനിര്ദേശത്തോട് ആദ്യം കേരളം യോജിച്ചില്ലെങ്കിലും കേന്ദ്രം ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. നഷ്ടപരിഹാരവിതരണം ആരംഭിച്ചിട്ടില്ലാത്ത എല്ലാ ദേശീയപാത പദ്ധതികള്ക്കും ഘടനാപരമായ മൂല്യനിര്ണയം നടത്തി 2018-ലെ മാന്വല് പ്രകാരം വില നിശ്ചയിക്കാമെന്ന് സംസ്ഥാനസര്ക്കാരിന്റെ ഉത്തരവില് പറയുന്നു.

പുതിയ നിര്ദേശം വീണ്ടും സ്ഥലമെറ്റേടുപ്പിന് വെല്ലുവിളിയായേക്കാമെന്ന് ഭൂമിയേറ്റെടുക്കല് വിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടര്മാര് പറയുന്നു.

X
Top