Alt Image
സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ല

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം: അവകാശികളെ തിരിച്ചറിയാന്‍ വീഡിയോ സ്ഥിരീകരണ പ്രക്രിയ

ന്യൂഡല്‍ഹി: എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) വരിക്കാരുടെ മരണശേഷം പിന്‍വലിക്കല്‍ ക്ലെയിമുകള്‍ക്കായി നോമിനികള്‍ക്ക് വീഡിയോ ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയ (VCIP) ഉപയോഗപ്പെടുത്താം. നോഡല്‍ പെന്‍ഷന്‍ റെഗുലേറ്ററി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) അറിയിച്ചതാണിക്കാര്യം. വരിക്കാരന്റെ മരണശേഷം മൊത്തം പെന്‍ഷന്‍ സമ്പത്ത് നോമിനികള്‍ക്കോ നിയമപരമായ അവകാശികള്‍ക്കോ വിതരണം ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്, പിഎഫ്ആര്‍ഡിഎ വ്യക്തമാക്കി.

മരണ സര്‍ട്ടിഫിക്കറ്റ്, കെവൈസി രേഖകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ അനുബന്ധ ഡോക്യുമെന്റേഷനുകള്‍ക്കൊപ്പം സമര്‍പ്പിച്ച് നോമിനിയ്ക്ക് അല്ലെങ്കില്‍ നിയമപരമായ അവകാശിയ്ക്ക് ക്ലെയിം നടത്താന്‍ കഴിയും.നോമിനി, ക്ലെയിംമെന്റ്, നിയമപരമായ അവകാശി എന്നിവരെ സ്ഥിരീകരിക്കുന്നതിന് വീഡിയോ വെരിഫിക്കേഷന്‍ ഒരു അധിക മാര്‍ഗമായി ചേര്‍ത്തിട്ടുണ്ടെന്ന് പിഎഫ്ആര്‍ഡിഎ ജനുവരി 4ന് അറിയിച്ചു.പുറമെ, ആധാര്‍ ഇ-കെവൈസി വഴി നോമിനിയുടെ ക്രെഡന്‍ഷ്യലുകള്‍ നിര്‍ണ്ണയിക്കാവുന്നതാണ്.

പിന്‍വലിക്കല്‍ ക്ലെയിമുകള്‍ വേഗത്തിലാക്കാന്‍ വിസിഐപിയുടെ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഓണ്‍ബോര്‍ഡിംഗും എക്‌സിറ്റും ഉള്‍പ്പെടെ, എന്‍പിഎസുമായി ബന്ധപ്പെട്ട ഏത് സേവനങ്ങള്‍ക്കും വീഡിയോ ബേസ്ഡ് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രോസസ് (VCIP) ഉപയോഗിക്കാനാകും. 2020 തൊട്ട് നോഡല്‍ ഏജന്‍സി അതിന് അനുവദിക്കുന്നുണ്ട്..

X
Top