സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ അടുത്ത ദശാബ്ദത്തിലും വന്‍സാധ്യത; നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് സമാപിച്ചു

മുംബൈ: സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ അടുത്ത ദശാബ്ദത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് വലിയ അവസരങ്ങളെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ബി സത്യന്‍. അന്താരാഷ്ട്ര വ്യാപാര പ്രവചനങ്ങള്‍ അനുസരിച്ച്, അടുത്ത ദശകത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി ഡിമാന്‍ഡില്‍ 6.5 ശതമാനം വര്‍ധനവുണ്ടാകും. ഇത് കയറ്റുമതിക്കുള്ള വലിയ അവസരത്തെ സൂചിപ്പിക്കുന്നുവെന്ന് മുംബൈയില്‍ നടന്ന 2 ദിവസത്തെ നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 4 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞു. 180 ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടക്കുന്നത്. ആഗോള സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. കാര്‍ഷിക കയറ്റുമതിയും ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയുടേതാണ്.

അതേസമയം കയറ്റുമതി രാജ്യത്തിന്റെ് മൊത്തം സുഗന്ധവ്യഞ്ജന ഉല്‍പ്പാദനത്തിന്റെ 15 ശതമാനം മാത്രമാണ്. ബാക്കി ആഭ്യന്തര വിപണിയിലാണ് വിറ്റഴിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ സുഗന്ധവ്യഞ്ജന ഉല്‍പാദനത്തില്‍ ഗുണമേന്‍മ പുലര്‍ത്തേണ്ടത് രാജ്യത്തിന്റെ പൊതുവായ താല്‍പര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യ സുരക്ഷയുടെയും ഗുണനിലവാര നിലവാരത്തിന്റെയും സന്ദേശം കര്‍ഷകരിലേക്ക് എത്തിക്കാനും കര്‍ഷക ഉല്‍പാദക സംഘടനകളുടെ സഹായത്തോടെ മികച്ച വിപണി ബന്ധം സ്ഥാപിക്കാന്‍ അവരെ സഹായിക്കാനുമാണ് ഈ സമ്മേളനത്തിലൂടെ തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ലക്ഷ്യം കൈവരിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സംഘാടകരായ കൊച്ചിയിലെ വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍ പറഞ്ഞു.

സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ നിന്നുള്ള 300 പ്രതിനിധികളും പങ്കാളികളും സമ്മേളനത്തില്‍ പങ്കെടുത്തു.

X
Top