റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

ദേശീയ ജലപാത നവീകരണം: ഐഡബ്ല്യൂഡിസി അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപ നിക്ഷേപിക്കും

ദീതീര കമ്മ്യൂണിറ്റി വികസന പദ്ധതിയുടെ ഭാഗമായി ഇൻലാൻഡ് വാട്ടർ‍വേയ്സ് ഡെവലപ്മെന്റ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ കൊച്ചി മെട്രോ ജലപാത പദ്ധതിയുടെ മാതൃകയിൽ ഗുവാഹത്തി ഉൾപ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളിൽ‍ ജലപാതകൾ ആരംഭിക്കാൻ തീരുമാനമായി.

തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ജലപാതകളുടെ വികസനത്തിനുള്ള നോഡൽ ഏജൻസിയായ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) സംഘടിപ്പിച്ച ഐഡബ്ല്യുഡിസിയുടെ രണ്ടാമത്തെ യോഗത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, നദീതട ആവാസവ്യവസ്ഥയ്ക്കൊപ്പം വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക, നൈപുണ്യ സമ്പുഷ്ടീകരണ പരിശീലനങ്ങൾ നൽകുക, ദേശീയ ജലപാതകളുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള ശ്രമത്തിൽ കമ്മ്യൂണിറ്റികളുടെ നദിയെക്കുറിച്ചുള്ള പരമ്പരാഗത അറിവ് നവീകരിക്കുക എന്നിവയിലൂടെ തീരദേശ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തുന്നതിന് റിവർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സ്കീം രൂപത്തിൽ ഒരു പ്രധാന നയ സംരംഭം ഐഡബ്ല്യുഡിസിയിൽ അവതരിപ്പിച്ചു.

ഉൾനാടൻ ജലപാതകൾ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വശങ്ങളെക്കുറിച്ച് കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും നടത്തിയ ചർച്ചകളുടെ ഫലമാണ് പുതിയ തീരുമാനമെന്ന് സർബാനന്ദ സോനോവാൾ പറഞ്ഞു.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ ഉൾനാടൻ ജലഗതാഗത ശൃംഖല വർദ്ധിപ്പിക്കുന്നതിനായി 1400 കോടിയിലധികം രൂപ മുതൽമുടക്കുള്ള സംരംഭങ്ങൾ ഐഡബ്ല്യുഡിസിയിൽ കേന്ദ്രമന്ത്രി അനാച്ഛാദനം ചെയ്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ക്രൂയിസ് ടൂറിസം വർദ്ധിപ്പിക്കുന്നതിനായി 10 സീ ക്രൂയിസ് ടെർമിനലുകൾ, 100 റിവർ ക്രൂയിസ് ടെർമിനലുകൾ, അഞ്ച് മറീനകൾ എന്നിവ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ‘ക്രൂയിസ് ഭാരത് മിഷൻ’ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

X
Top