പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനം

2030ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് ഓയില്‍ റെഗുലേറ്ററായ പിഎന്‍ജിആര്‍ബിയുടെ പഠനം.

പ്രകൃതിവാതക ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഠനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും, വളം നിര്‍മ്മിക്കുന്നതിനും, സിഎന്‍ജി ആക്കി മാറ്റുന്നതിനും പ്രകൃതി വാതകം തന്നെയാണ് ഉപയോഗിക്കുന്നത്.

ഇത് തന്നെ പാചക വാതകമായും ഉപയോഗിക്കുന്നു. 2023-24 ല്‍ പ്രതിദിനം 188 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് 2030 ല്‍ എത്തുമ്പോഴേക്കും 297 എംഎംഎസ്സിഎംഡിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം പറയുന്നു.

2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ പ്രാഥമിക ഊര്‍ജ്ജ ഉപഭോഗത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് നിലവിലുള്ള 6-6.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2070 ആകുമ്പോഴേക്കും രാജ്യം മലിനീകരണമുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ശുദ്ധമായ ഊര്‍ജ്ജത്തിലേക്ക് മാറുന്നതിനാല്‍ പ്രകൃതിവാതകത്തിന്റെ പങ്ക് വളരെ വലുതാണ്.

സമീപ വര്‍ഷങ്ങളില്‍ പിഎന്‍ജിആര്‍ബി രാജ്യത്തിന്റെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന 307 ഭൂമിശാസ്ത്ര മേഖലകളിലേക്ക് സിറ്റി ഗ്യാസ് ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്.

സിജിഡി മേഖലയാണ് വളര്‍ച്ചയുടെ പ്രാഥമിക ചാലകശക്തിയെന്ന് പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും ഉപഭോഗം 2.5 മുതല്‍ 3.5 മടങ്ങ് വരെയും 2030 ആകുമ്പോഴേക്കും 6 മുതല്‍ 7 മടങ്ങ് വരെയും വളരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, റിഫൈനറി, പെട്രോകെമിക്കല്‍ മേഖലകളില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാകും. പീക്ക് ഡിമാന്‍ഡ് മാനേജ്‌മെന്റ്, മെച്ചപ്പെട്ട ഗ്രിഡ് വിശ്വാസ്യത, കൂടുതല്‍ വഴക്കം എന്നിവയിലൂടെ മിതമായ നിരക്കില്‍ വൈദ്യുതി ഉല്‍പ്പാദനം വളരുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന ഉപഭോഗ അടിത്തറയുള്ള വളം മേഖലയും മിതമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ തങ്ങളുടെ വാതക ആവശ്യകതയുടെ പകുതിയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഇറക്കുമതിയും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2030 ലും 2040 ലും ഡിമാന്‍ഡ് ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഡിമാന്‍ഡ്-സപ്ലൈ വിടവ് നികത്തുന്നതിന് എല്‍എന്‍ജിയെ ആശ്രയിക്കുന്നത് ക്രമാതീതമായി വര്‍ധിക്കും.

ആഗോള എല്‍എന്‍ജി ലഭ്യതയില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവോടെ, ദീര്‍ഘകാല വിതരണത്തിന് അവസരമുണ്ട്, ഇത് ഘടനാപരമായി വില കുറയുന്നതിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു.

X
Top