ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് നവരത്ന കമ്പനിയായ നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍ബിസിസി). 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.54 രൂപ അഥവാ 54 ശതമാനം ലാഭവിഹിതമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഒന്നാംപാദത്തില്‍ 77.41 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 4.84 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്. വരുമാനം 6.61 ശതമാനമുയര്‍ന്ന് 1917.87 കോടി രൂപയിലെത്തിയപ്പോള്‍ ഇബിറ്റ 60 ബേസിസ് പോയിന്റുയര്‍ന്ന് 2.8 ശതമാനമായി.
വ്യാവസായിക, നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു നവരത്ന കമ്പനിയാണ് എന്‍ബിസിസി.ഡല്‍ഹി ആസ്ഥാനമായി 1960 ല്‍ സ്ഥാപിതമായി. ഇപ്പോള്‍ നവരത്ന സിപിഎസ്ഇ റാങ്ക് വഹിക്കുകയും നിര്‍മ്മാണ മേഖലയിലെ മുന്‍നിര സ്ഥാപനമായി പ്രവര്‍ത്തിക്കുകയും ചെയ്തു.