ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അടുത്തയാഴ്ച എക്‌സ് ബോണസ് ട്രേഡ് ആരംഭിക്കുന്ന നവരത്‌ന കമ്പനി

ന്യൂഡല്‍ഹി: പൊതുമേഖല നവരത്‌ന കമ്പനി ആര്‍ഇസി ലിമിറ്റഡ് മുമ്പ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അടുത്ത ബുധനാഴ്ച എക്‌സ്‌ബോണസ് വ്യാപാരം ആരംഭിക്കും. ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി ഓഗസറ്റ് 18 വ്യാഴാഴ്ചയാണ്. 1:3 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ നല്‍കുന്നത്.

ഇതിനായി 658.3 കോടി രൂപയുടെ കാഷ് റിസര്‍വ് ഉപയോഗപ്പെടുത്തും. മൊത്തം 65.83 കോടി ഓഹരികളാണിറക്കുക. 10 രൂപ മുഖവിലയുള്ള മൂന്ന് ഓഹരികള്‍ക്ക് 1 ഓഹരി ബോണസാണ് കമ്പനി ലഭ്യമാക്കുന്നത്.

കമ്പനിയുടെ ഏകീകൃത അറ്റാദായം ജൂണിലവസാനിച്ച പാദത്തില്‍ 2,268.6 രൂപയായി വര്‍ധിച്ചിരുന്നു.
മുന്‍ വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 2,454 രൂപയായിരുന്നു. അതേസമയം മൊത്ത വരുമാനം ജൂണിലവസാനിച്ച പാദത്തില്‍ 9,506 കോടി രൂപയായി കുറഞ്ഞു.

മികച്ച ലാഭവിഹിത ചരിത്രമുള്ള കമ്പനിയാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് സ്ഥാപനമായ ആര്‍ഇസി. അവര്‍ നല്‍കിയ ഏറ്റവും ഉയര്‍ന്ന ഡിവിഡന്റ് വരുമാനം 13.8% ആണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഡിവിഡന്റ് പേഔട്ട് 153% ആണ്. കമ്പനിക്ക് 1,974.9 കോടി രൂപയുടെ ഓഹരികളാണുള്ളത്. ഇപിഎസ് (ഏര്‍ണിംഗ് പെര്‍ ഷയെര്‍) 50.8 രൂപയാണ്.

സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന കമ്പനിയാണിത്. നല്ല ലാഭമുണ്ടാക്കുന്ന കമ്പനിയായതുകൊണ്ടുതന്നെ ലാഭവിഹിതം കുറക്കാനുള്ള സാധ്യതയില്ല.
വലിയ ഇന്‍ഫ്രാ, പവര്‍ പ്രോജക്റ്റുകള്‍ക്ക് ഇവര്‍ധനസഹായം നല്‍കുന്നു.

X
Top