
മുംബൈ: ഫണ്ട് ഹൗസ് 2021 ജൂലൈയിൽ പുറത്തിറക്കിയ നിഫ്റ്റി 50 ഇൻഡക്‌സ് ഫണ്ട് അതിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തിയിൽ 500 കോടി രൂപ കടന്നതായി പ്രഖ്യാപിച്ച് സച്ചിൻ ബൻസാൽ പിന്തുണയ്ക്കുന്ന നവി മ്യൂച്വൽ ഫണ്ട്. സ്കീമിന്റെ എയുഎം ലോഞ്ച് ചെയ്തതിന് ശേഷമുള്ള 15 മാസത്തിനുള്ളിൽ അഞ്ച് മടങ്ങ് വളർന്നതായി ഫണ്ട് ഹൗസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഇതിന്റെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ നവി എംഎഫ് ഏകദേശം 100 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. മൊത്തത്തിലുള്ള വിപണി സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന 50 കമ്പനികളുടെ സൂചികയാണ് നിഫ്റ്റി 50 സൂചിക. ഒരു സ്വതന്ത്ര ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ രീതി ഉപയോഗിച്ചാണ് സൂചിക കണക്കാക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (11.69%), എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് (8.37%), ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് (7.92%), ഇൻഫോസിസ് ലിമിറ്റഡ് (7.02%), എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് (5.69%) എന്നിവയാണ് വെയിറ്റേജിന്റെ കാര്യത്തിൽ സൂചികയിൽ മുൻനിരയിലുള്ള അഞ്ച് ഓഹരികൾ.
കൂടാതെ മറ്റൊരു ശ്രദ്ധേയമായ കാര്യം രാജ്യത്തെ 17 നിഫ്റ്റി 50 ഇൻഡക്സ് ഫണ്ടുകളിൽ ഏഴ് ഫണ്ടുകൾ മാത്രമാണ് 500 കോടി എയുഎം കടന്നത്. അതേസമയം നിലവിലുള്ള 75,000-ലധികം നിക്ഷേപകരുടെ വൈവിധ്യമാർന്ന നിക്ഷേപക അടിത്തറയാണ് ഈ ഫണ്ടിനുള്ളത്.