ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

യു.എസ് കമ്പനിയെ ഏറ്റെടുത്തു, കുതിപ്പ് നടത്തി രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായിരുന്ന നസാര ടെക്‌നോളജീസ് ചൊവ്വാഴ്ച 5 ശതമാനത്തിലധികം ഉയര്‍ന്നു. യു.എസില്‍ 10.40 മില്ല്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ നടത്തിയതായി കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടായത്.

5.17 ശതമാനം ഉയര്‍ന്ന് 663 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. യുഎസ് ചില്‍ഡ്രന്‍സ് ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് കമ്പനിയായ വൈല്‍ഡ് വര്‍ക്ക്‌സ് ഏറ്റെടുത്തതായി കമ്പനി ഒരു പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. കമ്പനിയുടെ 100 ശതമാനവും അതിന്റെ ഐപിയും നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് പണമിടപാടുകളിലൂടെ നസാര ഏറ്റെടുക്കും.

2021 കലണ്ടര്‍ വര്‍ഷത്തില്‍ 13.8 മില്ല്യണ്‍ ഡോളര്‍ വരുമാനം നേടിയ കമ്പനിയാണ് വൈല്‍ഡ് വര്‍ക്ക്‌സ്. 2022 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.8 മില്ല്യണ്‍ ഡോളര്‍ ടോപ്പ്‌ലൈന്‍ സൃഷ്ടിക്കാനും കമ്പനിയ്ക്കായി. ഇബിറ്റ യഥാക്രമം 3.1 മില്ല്യണ്‍ ഡോളറും 1.6 മില്യണ്‍ ഡോളറുമാണ്.

150 ദശലക്ഷത്തിലധികം കളിക്കാരുള്ള മൊബൈല്‍ ആപ്പാണ് വൈല്‍ഡ് വര്‍ക്ക്‌സെന്നും നസാരി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 2021 ഒക്ടോബറില്‍ 52 ആഴ്ച ഉയരം കുറിച്ച ഓഹരിയാണ് നസാര ടെക്‌നോളജീസിന്റേത്. എന്നാല്‍ സ്‌റ്റോക്ക് പിന്നീട് ചാഞ്ചാട്ടം നേരിടുകയായിരുന്നു. ജൂണ്‍ 2022 ന് 52 ആഴ്ചയിലെ താഴ്ചയിലെത്തിയ ഓഹരി രണ്ട് മാസമായി അപ് ട്രെന്‍ഡിലാണ്.

വൈവിധ്യമാര്‍ന്ന ഗെയിമിംഗ്, സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഇവരുടെ ജനകീയ ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയ്മായ വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഉദാഹരണം. കിഡോപിയ, എസ്‌പോര്‍ട്‌സ്, എസ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്‌വിന്‍, സ്‌പോര്‍ട്‌സ്‌കീഡ, ഫാന്റസി, ട്രിവിയ ഗെയിമുകളില്‍ ഹാലപ്ലേ, കുനാമി, ഓപ്പണ്‍പ്ലേ എന്നിവയാണ് മറ്റ് ഗെയ്മുകള്‍.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാല കമ്പനിയുടെ 65,88,620 എണ്ണം അല്ലെങ്കില്‍ 10.3 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നു. വൈല്‍ഡ് വര്‍ക്ക്‌സ് ഏറ്റെടുക്കലിനെ തുടര്‍ന്ന് ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍ നസാരയുടെ ലക്ഷ്യവില 911 രൂപയായി പരിഷ്‌ക്കരിച്ചിട്ടുണ്ട്.

ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശമാണ് അവര്‍ നല്‍കുന്നത്. 43 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നു. തങ്ങളുടെ വില്‍പന വരുമാന അനുമാനം സാമ്പത്തികവര്‍ഷം 2023/24 ല്‍ 2 ശതമാനം/6 ശതമാനം എന്നിങ്ങനെ ഉയര്‍ത്തുകയാണെന്ന് ബ്രോക്കറേജ് പറഞ്ഞു.

ഏറ്റെടുക്കലിലൂടെ മൊത്തം വരുമാനം/ നികുതി കഴിച്ചുള്ള ലാഭം എന്നിവ 39 ശതമാനം/58 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രഭുദാസ് ലിലാദര്‍ പ്രതീക്ഷിക്കുന്നു.

X
Top