
മുംബൈ: 2022 ആഗസ്റ്റ് മാസത്തിൽ 274.77 കോടി രൂപയുടെ മൊത്തം ബിസിനസ് നേടിയതായി പ്രഖ്യാപിച്ച് എൻബിസിസി (ഇന്ത്യ) ലിമിറ്റഡ്. കമ്പനി അതിന്റെ റെഗുലേറ്ററി ഫയലിംഗിലുടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
സിവിൽ എഞ്ചിനീയറിംഗ് നിർമ്മാണ സേവനങ്ങൾ നൽകുന്ന ഒരു പ്രമുഖ നിർമ്മാണ കമ്പനിയാണ് എൻബിസിസി (ഇന്ത്യ) ലിമിറ്റഡ്. കമ്പനിയിൽ ഇന്ത്യൻ ഗവൺമെന്റിന് 61.75 ശതമാനം ഓഹരിയുണ്ട്. 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 6.29 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.
നിലവിൽ എൻബിസിസി ഇന്ത്യയുടെ ഓഹരികൾ 0.33 ശതമാനത്തിന്റെ നേരിയ നഷ്ട്ടത്തിൽ 33.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്.