Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ജെറ്റ് എയര്‍വേയ്‌സ് ഉടമസ്ഥാവകാശം ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് കൈമാറാന്‍ എന്‍സിഎല്‍ടി അനുമതി

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയുടെ ഉടമസ്ഥാവകാശം ജലന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് (ജെകെസി) കൈമാറാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് അനുമതി നല്‍കി. വിവിധ കടക്കാര്‍ക്കുള്ള കുടിശ്ശിക ആറ് മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ ജെകെസിയോട് എന്‍സിഎല്‍ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 16 മുതല്‍ 180 ദിവസത്തിനകം 185 കോടി രൂപ വായ്പ അടച്ചുതീര്‍ക്കണം.

ജെകെസി നിക്ഷേപിച്ച 150 കോടി രൂപ ബാങ്ക് ഗ്യാരണ്ടി രൂപത്തിലാണെന്നും ഉടമസ്ഥാവകാശം കൈമാറുന്നതിന് മുന്‍പ് 185 കോടി രൂപ മുന്‍കൂറായി ലഭിക്കണമെന്നും വായ്പാദാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കൈമാറല്‍ തീരുമാനം താല്‍ക്കാലികമായി റദ്ദാക്കാനുള്ള വായ്പാദാതാക്കളുടെ ആവശ്യം എന്‍സിഎല്‍ടി തള്ളി. വായ്പ തുക ലഭ്യമല്ലാതിരുന്നതിനാല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്യണമെന്ന് വായ്പാദാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടയിലാണ് എന്‍സിഎല്‍ടിയുടെ പുതിയ തീരുമാനം.
പാപ്പരായതിനെ തുടര്‍ന്ന് 2019 ഏപ്രിലിലാണ് ജെറ്റെയര്‍വേയ്സ് പ്രവര്‍ത്തനം നിര്‍ത്തിയത്.
പിന്നീട് ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം എയര്‍ലൈനെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചു.

X
Top