Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഗൂഗിളിന് തിരിച്ചടി, 1338 കോടി രൂപ പിഴയടക്കാനുള്ള സിസിഐ ഉത്തരവ് എന്‍സിഎല്‍എടി ശരിവച്ചു

ന്യൂഡല്‍ഹി: ഗൂഗിളിനെതിരായ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ ഉത്തരവ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ (എന്‍സിഎല്‍എടി) ഭാഗികമായി ശരിവച്ചു. ഇത് പ്രകാരം സിസിഐ ചുമത്തിയ 1338 കോടി രൂപ പിഴയടക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍ നിര്‍ബന്ധിതരാകും. പക്ഷപാതരഹിതമാണ് സിസിഐയുടെ ഉത്തരവെന്ന് എന്‍സിഎല്‍എടി പറയുന്നു.

ഗൂഗിള്‍ സ്യൂട്ട് മൂന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒറിജിനല്‍ എക്യുപ്‌മെന്റെ മാനുഫാക്ച്വര്‍മാരോട് (ഒഇഎം) ഗൂഗിള്‍ ആവ്യപ്പെട്ടിരുന്നു. ഇത് അന്യായമായ നടപടിയാണെന്ന് എന്‍സിഎല്‍എടി നിരീക്ഷിച്ചു. ആന്‍ഡ്രോയിഡ് ഫോര്‍ക്കുകള്‍ വികസിപ്പിക്കുന്നതില്‍ നിന്നും വിതരണം ചെയ്യുന്നതില്‍ നിന്നും ഒഇഎമ്മുകളെ തടയുന്ന ആന്റി ഫ്രാഗ്മെന്റേഷന്‍ എഗ്രിമെന്റ് (എഎഫ്എ) നിബന്ധനകള്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തി. ഇത് സ്വന്തം ആന്‍ഡ്രോയിഡ് പതിപ്പ് (ആന്‍ഡ്രോയിഡ് ഫോര്‍ക്കുകള്‍) വികസിപ്പിക്കുന്നതിനുള്ള ഒഇഎമ്മുകളുടെ താല്‍പര്യം കുറിച്ചു.

അതേസമയം സിസിഐ ഗൂഗിളിന് നല്‍കിയ നാല് പ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് എന്‍സിഎല്‍എടി തടഞ്ഞിട്ടുണ്ട്. അനധികൃതമായി ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് മികച്ച പ്രവണതയാണെന്ന് പറഞ്ഞ എന്‍സിഎല്‍എടി ,ഉടമസ്ഥതയിലുള്ള അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ് (എപിഐ) മൂന്നാംകക്ഷികളോട് പങ്കിടേണ്ടതില്ല എന്ന ഗൂഗിള്‍ നിലപാട് ശരിവച്ചു.

മാല്‍വെയര്‍ ഒഴിവാക്കാന്‍ മൂന്നാംകക്ഷി അപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ അനുവദിക്കാതിരുന്നതും ന്യായമാണ്. ആന്‍ഡ്രായ്ഡ് ഫോണുകളില്‍ ഗൂഗിള്‍ സ്യൂട്ട് ആപ്പുകള്‍ അണ്‍സ്റ്റാള്‍ ചെയ്യുന്നത് നിയന്ത്രിക്കാനും ഗൂഗിളിനെ അനുവദിച്ചു. പിഴ അടക്കാനും ഉത്തരവ് നടപ്പാക്കാനും ഗൂഗിളിന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്

X
Top