കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജയ്പീ ഇന്‍ഫ്രാടെക്കിനെ ഏറ്റെടുക്കാനുള്ള സുരക്ഷ ഗ്രൂപ്പിന്റെ ശ്രമത്തിന് എന്‍സിഎല്‍ടി അംഗീകാരം

ന്യൂഡല്‍ഹി: പാപ്പരത്ത പ്രക്രിയയിലൂടെ ജയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള മുംബൈ ആസ്ഥാനമായുള്ള സുരക്ഷാ ഗ്രൂപ്പിന്റെ ഉദ്യമത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണിലി (എന്‍സിഎല്‍ടി) ന്റെ അനുമതി.

മാത്രമല്ല, ജയ്പി തുടങ്ങിവച്ച തലസ്ഥാന മേഖലയിലെ 20,000 ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തയാക്കാനും സുരക്ഷയ്ക്കാകും.

ജയ്പിയുടെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും ഉപേക്ഷിക്കപ്പെട്ട പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി തേടി സുരക്ഷ കഴിഞ്ഞവര്‍ഷം നവംബര്‍ 22 നാണ് ട്രൈബ്യുണലിനെ സമീപിച്ചത്.

ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഉള്‍പ്പെടുന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് (സിഒസി) ജയ്പീ ഏറ്റെടുക്കാന്‍ സുരക്ഷാ ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു.

20,000 ഫ്‌ലാറ്റുകള്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയവര്‍ക്ക് ആശ്വാസം പകരുന്ന വിധിയാണ് എന്‍സിഎല്‍ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

ഏതാണ്ട് മൂന്നുമാസത്തെ വാദം കേള്‍ക്കലിനൊടുവിലാണ് എന്‍സിഎല്‍ടി ഏറ്റെടുക്കലിന് അനുമതി നല്‍കിയത്.

X
Top