ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

റിലയൻസ് ക്യാപിറ്റൽ ഇനി ഹിന്ദുജ ഗ്രൂപ്പിന് സ്വന്തം

മുംബൈ: വൻ കടബാധ്യത കാരണം പ്രതിസന്ധിയിലായ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കാനുള്ള ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ ഇൻഡ്സ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ്, റിലയൻസ് ക്യാപിറ്റലിനായി തയാറാക്കിയ 9,650 കോടി രൂപയുടെ പദ്ധതിക്കാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയത്.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനിയുടെ ഭരണപരമായ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം 2021 നവംബറിൽ റിസർവ് ബാങ്ക് റിലയൻസ് ക്യാപിറ്റലിന്റെ ഡയറക്ടർ ബോർഡ് നീക്കം ചെയ്തിരുന്നു.

കമ്പനിയെ ഏറ്റെടുക്കുന്നതിന് 2022 ഫെബ്രുവരിയിൽ താൽപര്യ പത്രം ക്ഷണിക്കുകയും അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തു.ഗുജറാത്തിലെ ടോറൻറ് പവറും ഹിന്ദുജ ഗ്രൂപ്പിന് പുറമേ കമ്പനിയെ ഏറ്റെടുക്കാനുള്ള മത്സരത്തിലായിരുന്നു.

ആദ്യ ലേലത്തിൽ 8,640 കോടി രൂപയായിരുന്നു ടോറൻറ് ലേലം വിളിച്ചിരുന്നത്. ടോറന്റ് ഇൻവെസ്റ്റ്‌മെന്റും ഹിന്ദുജ ഗ്രൂപ്പും തമ്മിലുള്ള തർക്കം സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ മേൽനോട്ടം വഹിക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

റിലയൻസ് ക്യാപിറ്റലിന് 40,000 കോടി രൂപയിലധികം വരുന്ന കടബാധ്യതയാണ് ഉള്ളത്.
2019 ഒക്ടോബർ മുതൽ റിലയൻസ് ക്യാപിറ്റൽ കടങ്ങളുടെ തിരിച്ചടവിൽ വീഴ്ച വരുത്താൻ തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ആർബിഐ പരിശോധനയിൽ,റിലയൻസ് ക്യാപിറ്റൽ മിനിമം റെഗുലേറ്ററി ക്യാപിറ്റൽ റേഷ്യോ പാലിക്കുന്നില്ലെന്നും കണ്ടെത്തുകയായിരുന്നു. റിലയൻസ് ക്യാപിറ്റൽ ഓഹരികളിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.03 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു മാസത്തിനിടെ നിക്ഷേപകർക്ക് ഏകദേശം 9 ശതമാനം നഷ്ടമാണ് ഉണ്ടായത്.

X
Top