ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

എച്ച്‌ഡിഎഫ്‌സി ലൈഫ്-എക്‌സൈഡ് ലൈഫ് ലയനത്തിന് എൻസിഎൽടി അനുമതി

മുംബൈ: എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസുമായി എക്‌സൈഡ് ലൈഫ് ഇൻഷുറൻസിനെ ലയിപ്പിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകി. നിർദിഷ്ട ലയനത്തിന് 2022 സെപ്റ്റംബർ 16 നാണ് എൻസിഎൽടിയുടെ അനുമതി ലഭിച്ചത്.

സ്കീം ഓഫ് അമാൽഗമേഷൻ എൻസിഎൽടിയുടെ മുംബൈ ബെഞ്ച് അംഗീകരിച്ചതായി എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ വർഷം ആദ്യം, അതിന്റെ മാതൃസ്ഥാപനമായ എക്‌സൈഡ് ഇൻഡസ്ട്രീസിൽ നിന്ന് എക്‌സൈഡ് ലൈഫിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതായി എച്ച്‌ഡിഎഫ്‌സി ലൈഫ് പ്രഖ്യാപിച്ചിരുന്നു. 8.7 കോടിയിലധികം വരുന്ന ഓഹരികൾ ഏറ്റെടുക്കാൻ 6,687 കോടി രൂപയാണ് കമ്പനി ചിലവഴിച്ചത്.

അതേപോലെ എച്ച്‌ഡിഎഫ്‌സി ലൈഫിൽ എക്‌സൈഡ് ഇൻഡസ്ട്രീസിന് ഇപ്പോൾ 4.1 ശതമാനം ഓഹരിയുണ്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അന്തിമ അനുമതിക്ക് വിധേയമായി ലയനം പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

X
Top