ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റിലയന്‍സ് ധനകാര്യ സേവന യൂണിറ്റ് വിഭജനത്തിന് എന്‍സിഎല്‍ടി അനുമതി

മുംബൈ: സാമ്പത്തിക സേവന വിഭാഗം ഡീമെര്‍ജ് ചെയ്യുന്നതിനും ലിസ്റ്റ് ചെയ്യുന്നതിനും ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അനുമതി നല്‍കി. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് (ആര്‍എസ്ഐഎല്‍) എന്ന പേരിലിള്ള ധനകാര്യ സേവന സ്ഥാപനം തങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ റിലയന്‍സ് അനുമതി തേടിയിരുന്നു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) എന്ന് പുനര്‍നാമകരണം ചെയ്ത്, ലിസ്റ്റ് ചെയ്യാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അനുമതി ലഭ്യമായതോടെ തുടര്‍ന്നുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കമ്പനി അറിയിച്ചു.റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിനും ലിസ്റ്റുചെയ്യുന്നതിനുമുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വിഭജനം യാഥാര്‍ത്ഥ്യമാകുന്നതോടെ തന്ത്രപരമായ പങ്കാളിത്തത്തിന് സാമ്പത്തിക സേവന സ്ഥാപനത്തിനാകും, ബോഫ സെക്യൂരിറ്റീസ് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൂടാതെ സംയുക്ത സംരഭങ്ങള്‍ നിക്ഷേപം നടത്താന്‍ സാധ്യതയുമുണ്ട്.

X
Top