ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സീ-സോണി ലയനത്തിനുള്ള അംഗീകാരങ്ങള്‍ പുനഃപരിശോധിക്കാന്‍ എക്‌സ്‌ചേഞ്ചുകളോടാവശ്യപ്പെട്ട് എന്‍സിഎല്‍ടി

മുംബൈ: സീ-സോണി ലയനത്തിനുള്ള അനുമതി പുന:പരിശോധിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളോടാവശ്യപ്പെട്ടു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ), നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) ഇത് സംബന്ധിച്ച പുതുക്കിയ നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. ഇതോടെ ദീര്‍ഘകാലമായി പരിഗണനയിലുള്ള പ്രക്ഷേപണ കമ്പനികളുടെ ലയനം വീണ്ടും പ്രതിസന്ധിയിലായി.

ജുഡീഷ്യല്‍ അംഗം എച്ച് വി സുബ്ബ റാവു, ടെക്‌നിക്കല്‍ അംഗം മധു സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 16 ന് കേസ് പരിഗണിക്കും. ലയനത്തിന്റെ നോണ്‍-കോമ്പീറ്റ് ക്ലോസ് വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കാനും സാധൂകരിക്കാനും എന്‍സിഎല്‍ടി മെയ് 11 ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സീയുടെ അനുബന്ധ സ്ഥാപനം എസ്സെല്‍ ഗ്രൂപ്പിനെതിരെ ഈ മാസമാദ്യം സെബി പ്രതികൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

അതേസമയം ലയനം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്ന് സോണി കോര്‍പ്പറേഷന്‍ സിഇഒ കെനിച്ചിറോ യോഷിദ പറഞ്ഞു.എന്നാല്‍ എസ്സല്‍ ഗ്രൂപ്പ്, സീ,ഇമാക്‌സ് കോര്‍പ്പറേഷന്‍, ആക്‌സിസ് ഫിനാന്‍സ്, ഐഡിബിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ്‌സ് സൊസൈറ്റി (ഐപിആര്‍എസ്) എന്നിവ ലയന പദ്ധതിയെ എതിര്‍ക്കുകയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ്‌സ് സൊസൈറ്റിയും സീയുമായി ധാരണയിലെത്തിയിട്ടുണ്ട്.

തര്‍ക്കം പരിഹരിക്കുന്നതിനും ലയന കരാര്‍ അവസാനിപ്പിക്കുന്നതിനും കമ്പനി മറ്റ് കടക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.2021 ഡിസംബറിലാണ് സീയും സോണിയും തമ്മില്‍ ലയന കരാര്‍ ഒപ്പിട്ടത്. നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം, ലയന ശേഷം സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റിന് സംയോജിത കമ്പനിയില്‍ 50.86 ശതമാനം ഓഹരികളുണ്ടാകും.

സീയുടെ സ്ഥാപകര്‍ക്ക് 3.99 ശതമാനവും ബാക്കി 45.15 ശതമാനം പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഓഹരിയുടമകളുടേതുമായിരിക്കും. എസ്സെല്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 1,100 കോടി രൂപയുടെ മത്സരേതര ഫീസും സോണി നല്‍കും.

X
Top