ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റിലയന്‍സ് ഇന്‍ഫ്രാടെലിനെ ഏറ്റെടുക്കാന്‍ ജിയോയ്ക്ക് എന്‍സിഎല്‍ടി അനുമതി

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡിനെ (ആര്‍ഐടിഎല്‍) ഏറ്റെടുക്കാനുള്ള റിലയന്‍സ് പ്രൊജക്റ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് (ആര്‍പി & പിഎംഎസ്എല്‍) ഉദ്യമം വിജയിച്ചു. ഏറ്റെടുക്കലിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്‍കിയതോടെയാണ് ഇത്. റിലയന്‍സ് ജിയോയുടെ ഒരു വിഭാഗമാണ് ടവര്‍, ഫൈബര്‍ ബിസിനസ്സ് എന്നിവ പരിശോധിക്കുന്ന ആര്‍പി & പിഎംഎസ്എല്‍.

ഇതോടെ അനില്‍ അംബാനി കമ്പനിയുടെ പാപ്പരത്വ പരിഹാര നടപടി ഒഴിവായി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതിന് ആര്‍പി & പിഎംഎസ്എല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എസ്‌ക്രോ അക്കൗണ്ടില്‍ 3,720 കോടി രൂപ നിക്ഷേപിക്കണം. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ആര്‍ഐടിഎല്ലിന്റെ ടവറും ഫൈബര്‍ ആസ്തികളും ആര്‍പി & പിഎംഎസ്എല്ലിന് സ്വന്തമാകും.

മെട്രോകളിലും വലിയ നഗരങ്ങളിലും 5 ജി നെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനിരിക്കെ ജിയോയ്ക്ക് ഗുണകരമാകുന്ന നടപടിയാണിത്. 43,450 മൊബൈല്‍ ടവറുകളും 1,78,000 റൂട്ട് കിലോമീറ്റര്‍ ഫൈബര്‍ അസറ്റുകളുമാണ് ആര്‍ഐടിഎല്ലിന് സ്വന്തമായുള്ളത്. റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഈ മാസമാദ്യമാണ് ജിയോ എന്‍സിഎല്‍ടിയെ സമീപിച്ചത്.

എന്നാല്‍ സമാഹരിക്കുന്ന പണം എസ്ബിഐ, എമിറേറ്റ്‌സ് ബാങ്ക്, ദോഹ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള കടക്കാര്‍ക്കിടയില്‍ എങ്ങനെ വിതരണം ചെയ്യും എന്നതിനെക്കുറിച്ച് സമവായമുണ്ടായില്ല. അതിനാല്‍ പ്രശ്‌നം കുഴങ്ങുകയായിരുന്നു. കുടിശിക ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ്’ നല്‍കാന്‍ ആര്‍ടിഐഎല്ലിന്റെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജിയോ എന്‍സിഎല്‍ടിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

വളരെ വൈകിപ്പോയ പാപ്പരത്ത പരിഹാര പ്രക്രിയ വേഗത്തിലാക്കുന്നതിനാണ് ജിയോ ഇത്തരത്തില്‍ ആവശ്യപ്പെട്ടത്. റിലയന്‍സ് ഇന്‍ഫ്രാടെല്‍ പാപ്പരത്ത പരിഹാര പ്രക്രിയയിലെ റെസല്യൂഷന്‍ അപേക്ഷകനായിരുന്നു ആര്‍പി & പിഎംഎസ്എല്‍. പാപ്പരായ ആര്‍കോം കമ്പനിയുടെ ടവര്‍, ഫൈബര്‍ ആസ്തികള്‍ എന്നിവ ഏറ്റെടുക്കുന്നതിന് 3,720 കോടി രൂപ നല്‍കുന്ന ഒരു പരിഹാര പദ്ധതി 2019 നവംബറിലാണ് അവതരിപ്പിക്കപ്പെട്ടത്.

2020 മാര്‍ച്ച് 4 ന് വായ്പക്കാരുടെ പാനല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍കോം) കമ്പനിയുടെ ഭാഗമാണ് ആര്‍ഐടിഎല്‍.

X
Top