Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫ്യൂച്ചർ റീട്ടെയിലിന്റെ പാപ്പരത്തത്തിനെതിരായ ആമസോണിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

മുംബൈ: കടബാധ്യതയിലായ ഫ്യൂച്ചർ റീട്ടെയിലിനെ പാപ്പരത്വ പ്രക്രിയയ്ക്ക് കീഴിലാക്കാനുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരായ ആമസോണിന്റെ ഹർജി വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ച്. മേയിൽ സമർപ്പിച്ച പാപ്പരത്ത ഹർജി വ്യാഴാഴ്ച മുംബൈ ബെഞ്ചിന് മുമ്പാകെ വാദം കേട്ടിരുന്നു. ജസ്റ്റിസ് പ്രദീപ് നർഹരി ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആമസോണിന്റെ ഹരജി എന്തുകൊണ്ട് നിലനിർത്താനാകുമെന്നതിനെക്കുറിച്ചുള്ള വാദം കേൾക്കുകയായിരുന്നു, തുടർന്നാണ് ട്രൈബ്യൂണൽ കേസ് വീണ്ടും പരിഗണിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

ഫ്യൂച്ചർ റീട്ടെയിലിന്റെ വായ്പക്കാർ റീട്ടെയിൽ കമ്പനിയുമായി ഒത്തുകളിക്കുകയാണെന്നും അതിനാൽ പാപ്പരത്വ കോടതി കേസ് സ്വീകരിക്കേണ്ടതില്ലെന്നും ആമസോണിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് നായർ വാദിച്ചു. ആമസോൺ തിങ്കളാഴ്ച തങ്ങളുടെ പ്രസ്താവന അവസാനിപ്പിക്കും, തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

X
Top