Alt Image
രാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

അദാനി ഹോള്‍ഡിംഗ് കമ്പനിയ്ക്ക് ഓഹരികള്‍ നല്‍കി: പ്രണോയ് റോയും രാധിക റോയും ആര്‍ആര്‍പിആര്‍എച്ച് ബോര്‍ഡില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് പ്രണോയ് റോയും ഭാര്യ രാധിക റോയിയും രാജിവച്ചു. എന്‍ഡിടിവിയുടെ(ന്യൂഡല്‍ഹി ടെലിവിഷന്‍) 29.148 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുന്ന സ്ഥാപനമാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ്. ഇവര്‍ ആര്‍ആര്‍പിആറില്‍ നിന്ന് രാജിവച്ച കാര്യം എന്‍ഡിടിവി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില് സിന്നിയ ചെംഗല്വരയന് എന്നിവരെ ഡയറക്ടര്മാരായി നിയമിക്കാന് ആര്ആര്പിആര്എച്ച് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള എന്‍ഡിടിവി ഓഹരികളുടെ 99.5 ശതമാനം അദാനി ഗ്രൂപ്പ് സ്ഥാപനമായ വിശ്വപ്രധാന്‍ കൊമേഴ്‌സ്യലിന് (വിസിപിഎല്‍) കൈമാറിയെന്ന് ആര്‍ആര്‍പിആര്‍ അറിയിച്ചിരുന്നു.

എന്‍ഡിവിയുടെ 29.18 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള വിശ്വപ്രധാന്‍, മാധ്യമ സ്ഥാപനത്തിലെ 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫറും നടത്തുന്നുണ്ട്. നവംബര് 22ന് ആരംഭിച്ച് ഡിസംബര് അഞ്ചിന് സമാപിക്കുന്ന വിധത്തിലാണ് ഓഫര്‍.

5.3 ദശലക്ഷം അഥവാ മൊത്തം ഇഷ്യുവലിപ്പമായ 16.7 ദശലക്ഷം ഓഹരികളുടെ 31.78 ശതമാനം ഇതുവരെ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായില്‍ പ്രണോയ് റോയ്ക്ക് എന്‍ഡിടിവി ബോര്‍ഡ് ചെയര്‍മാനായി തുടരാമെന്ന് അതേസമയം അദാനി പറഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു ഓഫര്‍ അദാനിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

X
Top