രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍: 48.65 രൂപ അധികം നല്‍കുമെന്ന് അദാനി

മുംബൈ: എന്ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്ക്ക് നല്കിയ അതേ തുക ഓപ്പണ് ഓഫറില് ഓഹരികള് കൈമാറിയവര്ക്ക് നല്കുമെന്ന് അദാനി എന്റര്പ്രൈസസ്.
ഓഹരിയൊന്നിന് 342.65 രൂപ പ്രകാരമായിരുന്നു റോയ് ദമ്പതികള് അദാനിക്ക് ഓഹരി കൈമാറിയത്. ഓപ്പണ് ഓഫറില് വാഗ്ദാനം ചെയ്ത വിലയുടെ 17ശതമാനം അധികതുകയാണിത്. ഒപ്പണ് ഓഫര് പ്രകാരം 294 രൂപയും. റോയ് ദമ്പതികള്ക്ക് 342.65 രൂപയും.
ഇതില് ബാക്കിയുള്ള 48.65 രൂപയാണ് ഓപ്പണ് ഓഫറില് ഓഹരികള് വിറ്റവര്ക്ക് നല്കുമെന്ന് അറിയിച്ചത്. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ തീരുമാനം. ഓപ്പണ് ഒഫര് അവസാനിച്ച് 26 ആഴ്ചകള്ക്കുള്ളില് ഓഹരികള് കൈമാറുകയാണെങ്കില് ഒരേവില നല്കണമെന്നാണ് ഏറ്റെടുക്കല് നിയമത്തിലെ വ്യവസ്ഥ.
ഓപ്പണ് ഓഫറില് 53 ലക്ഷം ഓഹരികളാണ് (27.26ശതമാനം) അദാനിക്ക് ലഭിച്ചത്. റോയ് ദമ്പതികളുടേതുകൂടിയായപ്പോള് എന്ഡിടിവിയുടെ 65ശതമാനം ഓഹരികള് അദാനിക്ക് സ്വന്തമായി. എന്ഡിടിവി സ്ഥാപകരുമായി ചര്ച്ചയോ സമ്മതമോ ഇല്ലാതെയായിരുന്നു അദാനി ഏറ്റെടുക്കലിന് തുടക്കമിട്ടത്.

X
Top