രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മികച്ച നേട്ടവുമായി എന്‍ഡിടിവി ഓഹരി

ന്യൂഡല്‍ഹി: എന്‍ഡിടിവി (ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ്)ഓഹരികളുടെ ഉയര്‍ച്ച തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടര്‍ന്നു. 358.55 രൂപ (2022 നവംബര്‍ 23 ന് എന്‍എസ്ഇയില്‍ ക്ലോസ് )വിലയുണ്ടായിരുന്ന ഓഹരിയുടെ ഇന്നത്തെ ക്ലോസിംഗ് 446.30 രൂപയാണ്. കഴിഞ്ഞ നാല് സെഷനുകളില്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ് സ്‌റ്റോക്ക്.

ഒരു മാസത്തെ നേട്ടം 40 ശതമാനം.. 2022 ല്‍ മാത്രം 300 ശതമാണ് ഓഹരി ഉയര്‍ന്നത്. കമ്പനിയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതാണ് ഓഹരി വില ഉയര്‍ത്തുന്നത്.

ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും ഭാര്യ രാധിക റോയിയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്‍ഡിടിവിയുടെ(ന്യൂഡല്‍ഹി ടെലിവിഷന്‍) 29.148 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുന്ന സ്ഥാപനമാണ് ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ്. ഇവര്‍ ആര്‍ആര്‍പിആറില്‍ നിന്ന് രാജിവച്ച കാര്യം എന്‍ഡിടിവി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില് സിന്നിയ ചെംഗല്വരയന് എന്നിവരെ ഡയറക്ടര്മാരായി നിയമിക്കാന് ആര്ആര്പിആര്എച്ച് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള എന്‍ഡിടിവി ഓഹരികളുടെ 99.5 ശതമാനം അദാനി ഗ്രൂപ്പ് സ്ഥാപനമായ വിശ്വപ്രധാന്‍ കൊമേഴ്‌സ്യലിന് (വിസിപിഎല്‍) കൈമാറിയെന്ന് ആര്‍ആര്‍പിആര്‍ അറിയിച്ചിരുന്നു.

എന്‍ഡിവിയുടെ 29.18 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള വിശ്വപ്രധാന്‍, മാധ്യമ സ്ഥാപനത്തിലെ 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫറും നടത്തുന്നുണ്ട്. നവംബര് 22ന് ആരംഭിച്ച് ഡിസംബര് അഞ്ചിന് സമാപിക്കുന്ന വിധത്തിലാണ് ഓഫര്‍.

5.3 ദശലക്ഷം അഥവാ മൊത്തം ഇഷ്യുവലിപ്പമായ 16.7 ദശലക്ഷം ഓഹരികളുടെ 31.78 ശതമാനം ഇതുവരെ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു.

X
Top