ന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ആറ് ശതമാനം ഔട്ട്‌സോഴ്‌സ് കരാര്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടമായി. റിക്രൂട്ടിംഗ് ഏജന്‍സികളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഗോള മാന്ദ്യത്തിന്റെയും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെയും ആഘാതത്തെത്തുടര്‍ന്നാണ് ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത്രയും പേര്‍ പിരിച്ചുവിടപ്പെട്ടത്.
ഇന്ത്യന്‍ സ്റ്റാഫിംഗ് ഫെഡറേഷന്‍ പറയുന്നതനുസരിച്ച് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി ഏതാണ്ട് 60,000 ത്തോളം പേരാണ് കാരാറടിസ്ഥാനത്തില്‍ ഐടിയില്‍ ജോലി നേടിയത്.ഇവരില്‍ 6 ശതമാനം അഥവാ 3600 പേര്‍ക്ക് മാര്‍ച്ച് പാദത്തില്‍ ജോലി നഷ്ടപ്പെട്ടു. 120 റിക്രൂട്ടിംഗ് ഏജന്‍സികളുടെ സംഘടനയാണ് ഇന്ത്യന്‍ സ്റ്റാഫിംഗ് ഫെഡറേഷന്‍.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യയുടെ ഐടി മേഖലയില്‍ ഏകദേശം 5.1 ദശലക്ഷം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു.എന്നിരുന്നാലും, ആഭ്യന്തര ഉപഭോക്തൃ ആവശ്യകതയുടെ സഹായത്തോടെ ഉല്‍പാദനം, ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ മേഖലകളിലെ നിയമനം ശക്തമായി തുടര്‍ന്നു. റഷ്യ-ഉക്രൈന്‍ യുദ്ധം കമ്പനികളുടെ ചെലവഴിക്കല്‍ കുറച്ചതും ജീവനക്കാര്‍ ഓഫീസുകളിലേയ്ക്ക് മടങ്ങിയതുമാണ് ഐടി കമ്പനികളെ കുഴക്കുന്നത്.
എന്നാല്‍ഓണ്‍ലൈന്‍ ഷോപ്പിംഗിന്റേയും വിദൂര പ്രവര്‍ത്തനത്തിന്റെയും ഫലമായി മഹാമാരി കാലത്ത് ബിസിനസ് സമ്പ്രദായങ്ങളെ നവീകരിക്കാന്‍ ഐടി മേഖലയ്ക്കായി. ആ സമയത്ത് 194 ബില്യണ്‍ ഡോളറായിരുന്നു മേഖലയുടെ മൂല്യം.