Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഇന്റൽസാറ്റുമായി കരാറിൽ ഏർപ്പെട്ട് നെൽകോ

മുംബൈ: ഇന്ത്യയുടെ വ്യോമാതിർത്തിയിൽ ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനായി സാറ്റലൈറ്റ്, ബ്രോഡ്‌ബാൻഡ് സേവന സ്ഥാപനമായ ഇന്റൽസാറ്റുമായി കരാറിൽ ഏർപ്പെട്ട് നെൽകോ. കരാർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 10 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 856.65 രൂപയിലെത്തി.

ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് & ടെറസ്ട്രിയൽ നെറ്റ്‌വർക്കിന്റെ ഓപ്പറേറ്ററും ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റിയുടെ (IFC) മുൻനിര ദാതാക്കളുമായ ഇന്റൽസാറ്റുമായുള്ള കരാറിലൂടെ ഇന്ത്യൻ ആകാശത്ത് ഇന്റൽസാറ്റിന്റെ ഇൻഫ്ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് നെൽകോ.

ഇന്റൽസാറ്റിന്റെ ഐഎഫ്സി സേവനം എയർലൈൻ യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ കണക്റ്റിവിറ്റി അനുഭവം വാഗ്ദാനം ചെയ്യുന്നു. നിലവിലെ ഉപഭോക്തൃ എയർലൈനുകൾക്കായിയുള്ള സേവന കവറേജ് ഏരിയ വിപുലീകരിക്കുന്നതിന് പുറമേ ഈ കരാർ ഇന്ത്യയുടെ ആഭ്യന്തര എയർലൈനുകൾക്ക് സേവനം നൽകാനുള്ള അവസരം ഇന്റൽസാറ്റിന് നൽകുന്നു.

അതേസമയം ആഗോള പങ്കാളികളുമായി സഹകരിച്ച് കൂടുതൽ എയർലൈനുകളിലേക്ക് ഈ സേവനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികളോടെ രണ്ട് വർഷത്തിലേറെയായി നെൽകോ എയ്‌റോ ഐഎഫ്‌സി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കരാറിന് കീഴിൽ ഇന്റൽസാറ്റിന്റെ IS-33e ഉയർന്ന ത്രൂപുട്ട് ഉപഗ്രഹം ഉപയോഗിച്ച് നെൽകോ ഈ സേവനങ്ങൾ നൽകും. ഇന്റൽസാറ്റിന്റെ IS-33e ഉപഗ്രഹം ഇന്ത്യൻ ഗവൺമെന്റ് റെഗുലേറ്റർമാർ അംഗീകരിച്ചതാണ്.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ കമ്പനിയാണ് നെൽകോ. ഇത് എന്റർപ്രൈസ്, എയ്‌റോ ഐഎഫ്‌സി, മാരിടൈം മേഖലകൾക്കായി രാജ്യത്തുടനീളം ഉയർന്ന വിശ്വസനീയമായ ഡാറ്റ കണക്റ്റിവിറ്റി പരിഹാരങ്ങൾ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ഒരു പ്രമുഖ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവന ദാതാവാണ്.

X
Top