ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിപണി ഇടിയുമ്പോഴും മികച്ച പ്രകടനം കാഴ്ചവച്ച്‌ നെമിഷ് ഷാ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: വിപണി തകര്‍ച്ച നേരിട്ടപ്പോഴും തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരമായ 504.90 രേഖപ്പെടുത്തിയ ഓഹരിയാണ് എയെല്‍ജി എക്യുപ്‌മെന്റ്‌സിന്റേത്. പ്രമുഖ നിക്ഷേപകന്‍ നെമിഷ് ഷായ്ക്ക് നിക്ഷേപമുള്ള ഓഹരിയാണിത്. കഴിഞ്ഞ ആറ് സെഷനുകളില്‍ അഞ്ചെണ്ണത്തിലും മികച്ച ഉയരം കുറിക്കാന്‍ ഓഹരിയ്ക്കായി.

വില ചരിത്രം
ഒരുവര്‍ഷത്തില്‍ 160 ശതമാനം ഉയര്‍ച്ച കൈവരിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് എയെല്‍ജി എക്യുപ്‌മെന്റ്‌സിന്റേത്. 195 രൂപയില്‍ നിന്നും 500 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. 2022 ല്‍ 65 ശതമാനവും കഴിഞ്ഞ ഒരു മാസത്തില്‍ 35 ശതമാനവും നേട്ടമുണ്ടാക്കാന്‍ സ്റ്റോക്കിനായി.

നെമിഷ് ഷായുടെ ഓഹരി പങ്കാളിത്തം
ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പറ്റേണ്‍ പ്രകാരം കമ്പനിയുടെ 53,60,000 ഓഹരികളാണ് നെമിഷ് ഷായുടെ കൈവശമുള്ളത്. അത് മൊത്തം പെയ്ഡ് അപ്പ് കാപിറ്റലിന്റെ 1.69 ശതമാനമാണ്. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം എയ്ല്‍ജിയെ കൂടാതെ ബന്നാരി അമ്മന്‍ ഷുഗേഴ്‌സ്, ഇഐഡി പാരി (ഇന്ത്യ), ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ്, റാണെ എഞ്ചിന്‍ വാല്‍വ്, സോഡിയാക് ക്ലോത്തിംഗ് കമ്പനി, ശ്രീനാഥ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നീ ആറ് കമ്പനികളില്‍ കൂടി നെമിഷ് ഷാ നിക്ഷേപം നടത്തിയിട്ടുണ്ട്.

X
Top