രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നിയോഗ്രോത്ത് 20 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (ഡിഎഫ്സി) നിന്ന് ബാഹ്യ വാണിജ്യ വായ്പ (ഇസിബി) വഴി 20 മില്യൺ ഡോളർ സമാഹരിച്ച് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ നിയോഗ്രോത്ത്.

പ്രാഥമികമായി താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഊർജം, ആരോഗ്യ സംരക്ഷണം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനമാണ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്സി).

ഈ മൂലധനം എസ്എംഇ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നതിനായി ഉപയോഗിക്കുമെന്ന് നിയോഗ്രോത്ത് പ്രസ്താവനയിൽ പറഞ്ഞു. കമ്പനി ഒരു ദശകത്തോളമായി എസ്എംഇ വായ്പ നൽകുന്നുണ്ട്. കൂടാതെ ഇന്ത്യയിൽ 1 ബില്യൺ ഡോളറിലധികം ലോണുകൾ വിതരണം ചെയ്തതായും, 1 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഇടപഴകിയതായും നിയോഗ്രോത്ത് അവകാശപ്പെടുന്നു.

കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള വായ്പ, മോഡുലാർ ഉൽപ്പന്ന സ്യൂട്ട്, അനലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള അണ്ടർ റൈറ്റിംഗ്, ഫ്ലെക്സിബിൾ റീപേമെന്റ് ഓപ്ഷനുകൾ എന്നിവ എസ്എംഇകളിലേക്കുള്ള ക്രെഡിറ്റ് ആക്‌സസ് പ്രാപ്‌തമാക്കുന്നതിൽ പ്രധാനമാണെന്ന് നിയോഗ്രോത്ത് പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യം, കൃഷി, പുനരുപയോഗിക്കാവുന്ന ഊർജം, കാലാവസ്ഥാ പരിഹാരങ്ങൾ, മറ്റ് നിർണായക മേഖലകൾ എന്നിവയുൾപ്പെടെ ഡിഎഫ്‌സിക്ക് ഇന്ത്യയിൽ ഒരു വലിയ നിക്ഷേപ പോർട്ട്‌ഫോളിയോ ഉണ്ട്. വളർന്നുവരുന്ന വിപണികളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചെറുകിട ബിസിനസുകൾക്കും വനിതാ സംരംഭകർക്കും ഡിഎഫ്‌സി ധനസഹായം നൽകുന്നു.

X
Top