
ഡൽഹി: ചെറുകിട ബിസിനസുകൾ കേന്ദ്രീകരിച്ചുള്ള ഫിൻടെക് കമ്പനിയായ നിയോഗ്രോത്ത് നിലവിലുള്ള നിക്ഷേപകരുമായി ചേർന്ന് ഡച്ച് സംരംഭകത്വ വികസന ബാങ്കായ എഫ്‌എംഒയിൽ നിന്ന് 300 കോടി രൂപ സമാഹരിച്ചു.
വായ്പ നൽകുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പണം ഉപയോഗിക്കുമെന്ന് നിയോഗ്രോത്ത് പ്രസ്താവനയിൽ പറഞ്ഞു. ഒമിദ്യാർ നെറ്റ്‌വർക്ക്, ലൈറ്റ്‌ട്രോക്ക്, ഖോസ്‌ല ഇംപാക്റ്റ്, ആക്‌സിയോൺ ഇൻക്ലൂഷൻ ഫണ്ട്, ഐഐഎഫ്‌എൽ സീഡ് വെഞ്ചേഴ്‌സ് ഫണ്ട്, വെസ്റ്റ്ബ്രിഡ്ജ്, ലീപ്‌ഫ്രോഗ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയും ഈ ഫണ്ടിങ്ങിൽ പങ്കാളികളായി.
1,600 കോടി രൂപയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തിയുള്ള സ്ഥാപനം 1.5 ലക്ഷത്തിലധികം എംഎസ്എംഇകൾക്ക് സേവനം നൽകിയിട്ടുണ്ട്. ഇതുവരെ 1 ബില്യൺ യുഎസ് ഡോളറിന്റെ വായ്പകൾ വിതരണം ചെയ്തതായി കമ്പനി അവകാശപ്പെടുന്നു. പുതിയ സംരംഭകർ, വനിതാ ബിസിനസ്സ് ഉടമകൾ, ചെറുകിട ബിസിനസുകൾ എന്നിവർക്ക് നിയോഗ്രോത്ത് വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
ധ്രുവ് ഖൈതാനും പിയൂഷ് ഖൈത്താനും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. അതേസമയം ന്യുതന പദ്ധതികളിലും സംരംഭങ്ങളിലും നിക്ഷേപം നടത്തി വികസ്വര രാജ്യങ്ങളിലെ സുസ്ഥിരമായ സ്വകാര്യമേഖലാ വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു ഡച്ച് സംരംഭകത്വ വികസന ബാങ്കാണ് എഫ്‌എംഒ. 85 രാജ്യങ്ങളിലായി ഏകദേശം 12 ബില്യൺ യൂറോയുടെ നിക്ഷേപം ബാങ്ക് നടത്തിയിട്ടുണ്ട്.