Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

നെസ്റ്റ് ഗ്രൂപ്പ് എം.ഡി  ഡോ. എന്‍ ജഹാന്‍ഗീറിന് പുരസ്കാരം

കൊച്ചി: നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എന്‍ ജഹാന്‍ഗീറിന് കൊച്ചിന്‍ ടെക്നോപോളിസിന്‍റെ റോട്ടറി വൊക്കേഷണല്‍ എക്സലന്‍സ് പുരസ്കാരം നല്‍കി. റോട്ടറി കൊച്ചിന്‍ ടെക്നോപോളിസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘പൂവിളി’ സീസണ്‍ 5 ഓണാഘോഷങ്ങളുടെ ഭാഗമായി കളമശ്ശേരി സാമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വെണ്‍ ഷന്‍ സെന്‍ററില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ റോട്ടറി ഡിസ്ട്രിക് ഗവര്‍ണ്ണര്‍ ഞിേ.സുന്ദരവടിവേലു അദ്ദേഹത്തിന് പുരസ്കാരം സമര്‍പ്പിച്ചു.

സാമൂഹികമാറ്റത്തിനുതകുന്ന തരത്തില്‍ നെസ്റ്റ് ഗ്രൂപ്പിനെ നയിക്കുകയും അതിലൂടെ അനേകായിരം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി നടത്തിയ സേവനങ്ങള്‍ മാനിച്ചാണ് ഈ പുരസ്കാരമെന്ന് സുന്ദരവടിവേലു ചടങ്ങില്‍ പറഞ്ഞു. റോട്ടറിയുടെ ഏറ്റവും വലിയ ബഹുമതി ആയ ഹോണററി മെമ്പര്‍ഷിപ്പും, റോട്ടറി ഇന്‍റര്‍നാഷണല്‍ മെമ്പര്‍ഷിപ്പും ഡോ എന്‍ ജഹാന്‍ഗിറിനു ചടങ്ങില്‍ വെച്ച് നല്‍കി.

റോട്ടറി കൊച്ചിന്‍ ടെക്നോപോളിസിന്‍റെ ‘പൂവിളി’ ഓണാഘോഷങ്ങളും നടന്നു. പരിപാടിയില്‍ റോട്ടറിയുടെ ഇരുന്നൂറോളം ക്ലബുകളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. റോട്ടറി കൊച്ചിന്‍ ടെക്നോപോളിസ് കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പരിപാടിയും മൂന്നാം ഘട്ടത്തില്‍ 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ധനസമാഹാരമാണ് ലക്ഷ്യം. 212 സര്‍ജറികള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു.

ചടങ്ങില്‍ റോട്ടറി നിയുക്ത ഗവര്‍ണര്‍ Rtn. ഡോ. ജി എന്‍  രമേശ്, റോട്ടറി ഗവര്‍ണര്‍ Rtn. ജോഷി ചാക്കോ, മുന്‍ ഗവര്‍ണര്‍മാരായ Rtn. ഡോ. അജയ് കുമാര്‍, Rtn. വേണുഗോപാല്‍, റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികള്‍, ക്ലബ് പ്രസിഡന്‍റ്മാര്‍, മറ്റ് പ്രമുഖരും പങ്കെടുത്തു.

X
Top