ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

എഫ്‌എംസിജി മേഖലയിൽ അധിപത്യമുറപ്പിക്കാൻ നെസ്‌ലെ

ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെയുടെ രാജ്യത്തെ പത്താമത്തെ ഫാക്ടറി ഒഡീഷയിൽ. എഫ്‌എംസിജി കമ്പനിയായ നെസ്‌ലെയ്ക്ക് ഇന്ത്യയ്ക്ക് രാജ്യത്ത് വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഫാക്ടറി നിർമ്മിക്കുന്നത്.

പ്രാദേശിക ഉൽപ്പാദനത്തിനായി 4,200 കോടി രൂപ നിക്ഷേപിക്കുമെന്ന് നെസ്‌ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 2025 ഓടെ പുതിയ ഫാക്ടറി ആരംഭിക്കുമെന്നാണ് സൂചന.

മാഗി നൂഡിൽസ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കഫെ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യ, ഇന്ത്യൻ വിപണിയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതയാണ് കാണുന്നതെന്ന് സുരേഷ് നാരായണൻ പറഞ്ഞു.

2023 ന്റെ ആദ്യ പകുതി വരെ, 2,100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നിക്ഷേപങ്ങൾ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനാണ്, അതിൽ മൂന്നിലൊന്ന് ഭക്ഷ്യ മേഖലയിലേക്കും മൂന്നിലൊന്ന് ചോക്ലേറ്റ്, മിഠായി എന്നിവയിലേക്കും ബാക്കിയുള്ളത് പോഷകാഹാരത്തിനും വേണ്ടിയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

2023നും 2025നും ഇടയിൽ 4,200 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. പുതിയ ഫാക്ടറിക്ക് നിക്ഷേപിക്കുന്ന 900 കോടി രൂപ ഇതിൽ ഉൾപ്പെടും.

ഒരു കോഫി, ബിവറേജസ് ബിസിനസ്സിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും ഗുജറാത്തിലെ സാനന്ദ് പ്ലാന്റിൽ നൂഡിൽസിന് പുറമെ മിഠായി നിർമ്മാണവും ആരംഭിക്കുമെന്ന് സുരേഷ് നാരായണൻ പറഞ്ഞു.

ഏകദേശം 6,000 പേർ ജോലി ചെയ്യുന്ന ഒമ്പത് ഫാക്ടറികളാണ് നെസ്‌ലെ ഇന്ത്യക്ക് രാജ്യത്തുള്ളത്.

സ്വിസ് മൾട്ടിനാഷണൽ ഫുഡ് ആൻഡ് ബിവറേജസ് കൂട്ടായ്മയായ നെസ്‌ലെ എസ്എയുടെ മികച്ച പത്ത് ആഗോള വിപണികളിൽ ഒന്നാണ് ഇന്ത്യ.

X
Top