
മുംബൈ: ഓഹരിയൊന്നിന് 27 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ. ഏപ്രില്‍ 21 ആണ് റെക്കോര്‍ഡ് തീയതി. മെയ് 8 ന് വിതരണം പൂര്‍ത്തിയാക്കും.
19875 രൂപ ലക്ഷ്യവില നിശ്ചയിച്ച് നെസ്ലെ ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 19,445.00 രൂപയാണ് കമ്പനി ഓഹരിയുടെ നിലവിലെ വില. 21053 രൂപ 52 ആഴ്ച ഉയരം.
16000 രൂപ 52 ആഴ്ച താഴ്ച.ഓഹരി 2 വര്‍ഷത്തില്‍ 14 ശതമാനം റിട്ടേണ്‍ നല്‍കി. 3 വര്‍ഷത്തെ നേട്ടം 25 ശതമാനവും 5 വര്‍ഷത്തേത് 134 ശതമാനവുമാണ്.