ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

നെസ്‌ലെ ഇന്ത്യയ്ക്ക് 668 കോടിയുടെ ത്രൈമാസ ലാഭം

മുംബൈ: എഫ്എംസിജി കമ്പനിയായ നെസ്‌ലെ ഇന്ത്യയുടെ സെപ്തംബർ പാദത്തിലെ ലാഭം 8.3 ശതമാനം വർധിച്ച് 668 കോടി രൂപയായി. വിശകലന വിദഗ്ദ്ധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്.

ഈ പാദത്തിൽ നെസ്‌ലെയുടെ വരുമാനം 18.3% വർധിച്ച് 4,591 കോടി രൂപയായി ഉയർന്നു. അവലോകന കാലയളവിൽ 4,567 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയതെന്ന് നെസ്‌ലെ അറിയിച്ചു. മൊത്തം വിൽപ്പന വളർച്ച 18.2% ആണെന്നും, ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പന വളർച്ചയാണെന്നും കമ്പനി ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

ഓഹരിയൊന്നിന് 120 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും കമ്പനിയുടെ ബോർഡ് പ്രഖ്യാപിച്ചു. പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം വിൽപ്പനയുടെ 20.3% ആണെന്നും ഒരു ഷെയറിന്റെ വരുമാനം 69.3 രൂപയായെന്നും മാഗി നിർമ്മാതാവ് പറഞ്ഞു.

‘ക്വിക്ക് കൊമേഴ്‌സ്’, ‘ക്ലിക്ക് & മോർട്ടാർ’ തുടങ്ങിയ പുതിയ, വളർന്നുവരുന്ന ഫോർമാറ്റുകളാൽ ഊർജിതമായ ഇ-കൊമേഴ്‌സ് ത്രൈമാസ വിൽപ്പനയിൽ 7.2% സംഭാവന നൽകി. സ്വിസ് ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെയുടെ ഇന്ത്യൻ ഉപസ്ഥാപനമാണ് നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് കമ്പനിയുടെ ആസ്ഥാനം. കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ ഭക്ഷണം, പാനീയങ്ങൾ, ചോക്കലേറ്റ്, പലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

X
Top