ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

പ്രത്യക്ഷ നികുതി സമാഹരണം 15.6 ലക്ഷം കോടി

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി 10 വരെ ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 15.60 ലക്ഷം കോടി രൂപയാണെന്ന് സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ഇത് മൊത്തം സാമ്പത്തിക വർഷത്തിനായി നിശ്ചയിച്ചിട്ടുള്ള പുതുക്കിയ ലക്ഷ്യത്തിൻ്റെ ഏകദേശം 80 ശതമാനത്തിലെത്തി.

2024 ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യം 19.45 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. 2022- 23ല്‍ 16.61 ലക്ഷം കോടി രൂപയും 2021-22ല്‍ 14.08 ലക്ഷം കോടി രൂപയുമാണ് പ്രത്യക്ഷ നികുതി ഇനത്തില്‍ സമാഹരിച്ചിരുന്നത്.

ജനുവരിയിൽ ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വർധിച്ച് 14.70 ലക്ഷം കോടി രൂപയായി.

അടുത്ത സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്ത നികുതി വരുമാനം 38.31 ലക്ഷം കോടി രൂപയായി ഉയര്‍ത്തുന്നതിനുള്ള ലക്ഷ്യമാണ് ഇടക്കാല ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത് ഈ സാമ്പത്തിക വർഷത്തെ പുതുക്കിയ ലക്ഷ്യമായ 34.37 ലക്ഷം കോടിയിൽ നിന്ന് 11.45 ശതമാനം വർധനയാണിത്.

പ്രത്യക്ഷ നികുതിയായി 21.99 ലക്ഷം കോടി രൂപയും പരോക്ഷ നികുതിയായി 16.31 ലക്ഷം കോടി രൂപയും 2024-25 ല്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ സാമ്പത്തിക വർഷത്തെ പരോക്ഷ നികുതി പിരിവ് ലക്ഷ്യം 14.92 ലക്ഷം കോടി രൂപയായി സർക്കാർ പുതുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പരോക്ഷ നികുതി പിരിവ് യഥാക്രമം 13.94 ലക്ഷം കോടി രൂപയും 12.94 ലക്ഷം കോടി രൂപയുമാണ്.

X
Top