സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പാസ് വേര്‍ഡ് കൈമാറ്റം നിയന്ത്രിക്കുന്നതെങ്ങിനെ, വിശദീകരണവുമായി നെറ്റ് ഫ്‌ലിക്‌സ്

ന്യൂഡല്‍ഹി: പാസ് വേര്‍ഡ് കൈമാറ്റം നിയന്ത്രിക്കാനൊരുങ്ങുകയാണ് സ്ട്രീമിംഗ് കമ്പനി നെറ്റ് ഫ്‌ലിക്‌സ്. എങ്ങിനെയാണിത് നടപ്പാക്കുന്നത് എന്ന് വിശദീകരിച്ചിരിക്കയാണ് ഇപ്പോള്‍ കമ്പനി. വെബ്‌സൈറ്റില്‍ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് പ്രകാരം. ഒരു വീടിനുള്ളില്‍ കഴിയുന്നവര്‍ക്ക് പാസ് വേര്‍ഡുകള്‍ പരസ്പരം കൈമാറാനാകും. അതേസമയം വിവിധ ലൊക്കേഷനുകളിലേയ്ക്ക് കൈമാറ്റം സാധ്യമാകില്ല. ഒരു പുതിയ ഉപകരണത്തില്‍ നിന്നും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താവ് 15 മിനിറ്റിനുള്ളില്‍ നാലക്ക പരിശോധനാ കോഡ് നല്‍കണം.

പ്രാഥമിക അക്കൗണ്ട് ഹോള്‍ഡറുടെ ഇമെയിലിലേയ്ക്കായിരിക്കും വെരിഫിക്കേഷന്‍ കോഡ് അയക്കുക. ഒരേ വീട്ടിനുള്ളിലാണ് കൈമാറ്റം എന്നറിയാന്‍ ഐപി അഡ്രസും ഉപകരണ ഐഡികളും പ്രവര്‍ത്തനങ്ങളും നിരന്തരം പിന്തുടരുമെന്നും കമ്പനി പറയുന്നു. പ്രാഥമിക ഉപകരണവുമായി യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല.

എന്നിരുന്നാലും, ദീര്‍ഘകാലത്തേക്ക് പ്രാഥമിക കുടുംബത്തില്‍ നിന്ന് അകലെയാണെങ്കില്‍ ഉപകരണ പരിശോധനയ്ക്കായി ഇടയ്ക്കിടെ വെരിഫിക്കേഷന്‍ കോഡ് ചേര്‍ക്കേണ്ടിവരും. വീടിന് പുറത്തുള്ള ആളുകളുമായി പാസ്വേഡുകള്‍ പങ്കിടുമ്പോള്‍ ‘ഉപയോക്താക്കള്‍ക്ക് സ്വയമേവ നിരക്ക് ഈടാക്കില്ല’ എന്നും നെറ്റ്ഫ്‌ലിക്‌സ് കൂട്ടിച്ചേര്‍ത്തു. ഒരേസമയം സ്ട്രീം ചെയ്യാന്‍ കഴിയുന്ന ഉപകരണങ്ങളുടെ എണ്ണം മുമ്പത്തെപ്പോലെ തിരഞ്ഞെടുത്ത പ്ലാനിനെ ആശ്രയിച്ചിരിക്കും.

X
Top