Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പാസ്‌വേഡ് ഷെയറിംഗിന് പൂട്ടിടാന്‍ നെറ്റ്ഫ്ളിക്സ്

സാൻ ഫ്രാൻസിസ്കോ: ഉപയോക്താക്കൾ മറ്റുള്ളവരുമായി അക്കൗണ്ട്‌ പാസ്‌വേഡ് പങ്കുവയ്ക്കുന്നതു തടയുമെന്ന്‌ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്.

അമേരിക്ക ഉൾപ്പെടെ 100ലധികം രാജ്യങ്ങളിലെ പാസ്‌വേഡ് ഷെയറിംഗിനു തടയിടുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം. ഇക്കാര്യം ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സ് സബ്സ്ക്രൈബേഴ്സിനു കത്തയച്ചു.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഉൾപ്പെടെ സബ്സ്ക്രൈബേഴ്സിന് കന്പനിയുടെ ഇ-മെയിൽ ലഭിച്ചു. ഒരാൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് അക്കൗണ്ടെന്നു കത്തിൽ വ്യക്തമായി പറയുന്നുണ്ട്.

കൂടുതൽ പേർക്ക് ഉപയോഗിക്കണമെങ്കിൽ, അക്കൗണ്ടിൽ അംഗങ്ങളെ മാസവരിസംഖ്യ നൽകി കൂട്ടിച്ചേർക്കുന്നതിന് അവസരമൊരുക്കും. അമേരിക്കയിൽ ഏകദേശം 660 രൂപയാണ് ഇത്തരത്തിൽ ഒരംഗത്തെ കൂട്ടിച്ചേർക്കുന്നതിനായി നൽകേണ്ടത്.

പുതിയ വരുമാന സാധ്യതകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണു നെറ്റ്ഫ്ളിക്സിന്‍റെ പുതിയ തീരുമാനമെന്നാണു സൂചന.

പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ ഓപ്ഷൻ അവതരിപ്പിക്കാനും നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നുണ്ട്.

X
Top